Breaking News

Trending right now:
Description
 
Jan 22, 2015

ലിസി നിന്നെ ഞാന്‍ കൈവെടില്ല

image

ഡൈവോഴ്‌സിന്റെ വക്കിലാണെങ്കിലും ഭാര്യയെപ്പറ്റി ഇല്ലാവചനം പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാന്‍ പ്രിയദര്‍ശന്‍ ഒരുക്കമല്ല. 

അന്‍പതുകാരിയായ ലിസി യുവ സുഹൃത്തായ നരേഷിനൊപ്പം ദുബായിലെ അറ്റ്‌ലാന്റയില്‍ പുതുവര്‍ഷം അടിച്ചുപൊളിക്കുന്നുവെന്ന അടിക്കുറുപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രം വ്യാജമാണെന്നു കാണിച്ചാണ്‌ പ്രീയദര്‍ശന്റൈ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ പ്രത്യക്ഷപ്പെട്ടത്‌.

ഒരു അവാര്‍ഡ്‌ ദാന ചടങ്ങില്‍ എടുത്ത ചിത്രമാണിതെന്നും അല്ലാതെ പുതുവത്സരം ആഘോഷിച്ചതല്ലെന്നുമാണ്‌ പ്രീയദര്‍ശന്‍ കുറിച്ചിരിക്കുന്നത്‌. 
24 വര്‍ഷം നീണ്ട ലിസി പ്രീയദര്‍ശന്‍ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നു രണ്ടു പേരും സംയുക്തമായി പ്രസ്‌താവനയിറക്കിയത്‌ അടുത്തക്കാലത്താണ്‌.
രണ്ടുപേര്‍ക്കെതിരെയും വിവാഹേതര ബന്ധങ്ങളുണ്ടെന്ന ആരോപണം ശക്തമായി നിലനില്‍ക്കുമ്പോള്‍ പുറത്തു വന്ന ചിത്രത്തിന്‌ ഫെയ്‌സ്‌ ബുക്കില്‍ വന്‍ വരവേല്‍പ്പാണ്‌ ലഭിച്ചത്‌. 
1990 ലാണ്‌ ഇവര്‍ വിവാഹിതരായത്‌. രണ്ടു മക്കളുണ്ട്‌. കല്യാണിയും സിദ്ധാര്‍ഥും വിദേശത്ത്‌ പഠിക്കുന്നു.