Breaking News

Trending right now:
Description
 
Dec 03, 2012

മുല്ലപ്പൂവിന്‌ എന്തൊരുവില? കൈ പൊള്ളും

image മുല്ലപ്പൂവിന്റെ വില കേട്ടാല്‍ വേണ്ടന്നുവയ്‌ക്കുമെന്ന അവസ്ഥ. വില സര്‍വകാല റിക്കാര്‍ഡും തകര്‍ത്തു കുതിക്കുകയാണ്‌. ഒരു കിലോ പൂവിന്‌ 2500 രൂപയ്‌ക്കാണ്‌ കഴിഞ്ഞദിവസം ആലപ്പുഴ വിപണിയില്‍ വില്‌പനനടന്നത്‌. ഒരു മുഴത്തിന്റെ വില 60 രൂപയും. കാലാവസ്ഥയിലുണ്ടായ വ്യതിയാനം ഉത്‌പാദനം കുറച്ചതോടെ വില കുതിച്ചുയര്‍ന്നു. ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായ സത്യമംഗലത്ത്‌ വില കിലോയ്‌ക്ക്‌ 1200 രൂപവരെ എത്തി. സത്യമംഗലത്തിനു ചുറ്റുമുള്ള 75 ഗ്രാമങ്ങളിലായി 50,000 ഏക്കറിലാണ്‌ മുല്ലക്കൃഷിയുള്ളത്‌. ദിവസങ്ങളായി ഇവിടെ കനത്ത മഞ്ഞുപെയ്‌ത്തുണ്ട്‌. ഇത്‌ പൂവിന്റെ ഉത്‌പാദനത്തെ ദോഷകരമായി ബാധിച്ചു. ഇത്തവണ ഫെബ്രുവരി വരെ ഉത്‌പാദനം കുറയാനാണു സാധ്യത. സത്യമംഗലം ഫ്‌ളവര്‍ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനു കീഴിലാണ്‌ കര്‍ഷകര്‍ മുല്ലപ്പൂ വില്‌ക്കുന്നത്‌. സംസ്ഥാനത്തെ വ്യാപാരികളും കര്‍ണാടകയില്‍ നിന്നുള്ളവരും ഇവിടെ പൂ വാങ്ങുന്നുണ്ട്‌. ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ 40 ടണ്‍ മുല്ലപ്പൂ യുഎഇ, മധ്യപൂര്‍വദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു ദിവസവും വിമാനത്തില്‍ കയറ്റി അയച്ചിരുന്നു. ഇപ്പോള്‍ ഉത്‌പാദനം രണ്ടര മുതല്‍ മൂന്നുവരെ ടണ്ണിലേക്കു താഴ്‌ന്നു.