Breaking News

Trending right now:
Description
 
Dec 03, 2012

മൊബൈല്‍ഫോണ്‍ പ്രണയത്തിലേക്കുള്ള വഴി; ബിഹാറില്‍ സ്‌ത്രീകള്‍ക്ക്‌ വിലക്ക്‌

image ബിഹാര്‍ സുന്ദര്‍ബാദി ഗ്രാമത്തിലെ സ്‌ത്രീകള്‍ക്ക്‌ മൊബൈല്‍ ഉപയോഗിക്കുന്നതിന്‌ വിലക്കേര്‍പ്പെടുത്തി. ഇതു ധിക്കരിക്കുന്നവരില്‍നിന്നു പിഴ ഈടാക്കും. കിഷന്‍ഗഞ്ച്‌ ജില്ലയിലെ കൊച്ചാധം ബ്ലോക്കിലെ സുന്ദര്‍ബാദി ഗ്രാമത്തിലാണ്‌ വന്‍ പ്രതിഷേധത്തിനിടയാക്കിയ സംഭവം. ഗ്രാമത്തിലെ സ്വയംപ്രഖ്യാപിത ഭരണസമിതിയുടേതാണ്‌ നിര്‍ദേശം. സമൂഹത്തില്‍ മൊബൈല്‍ ഫോണുകള്‍ ഒരുപാട്‌ തിന്‍മകള്‍ക്ക്‌ കാരണമാകുന്നുണ്ടെന്നും മൊബൈലുകളുടെ ഉപയോഗം പെണ്‍കുട്ടികളെ പ്രണയത്തിലേക്കും വഴിവിട്ട രീതിയിലേക്കും നയിക്കുമെന്നും വിലയിരുത്തിയാണ്‌ വിലക്ക്‌. 

വീടിന്‌ പുറത്തുനിന്ന്‌ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത്‌ കണ്ടാല്‍ അവിവാഹിതരായ പെണ്‍കുട്ടികളാണെങ്കില്‍ 10,000 രൂപയും വിവാഹിതരായ സ്‌ത്രീകളാണെങ്കില്‍ 2,000 രൂപയും പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്‌ട്‌. ഗ്രാമത്തിലെ മുതിര്‍ന്ന ആളുകളും പഞ്ചായത്ത്‌ അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌.