Breaking News

Trending right now:
Description
 
Jan 20, 2015

എന്‍ജിനിയറിംഗ്‌ എന്‍ട്രന്‍സ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മുത്തൂറ്റിന്റെ ഹെല്‍പ്‌ ഡെസ്‌ക്‌

image കേരള എന്‍ജിനിയറിംഗ്‌ എന്‍ട്രന്‍സ്‌ പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്റ്‌ സയന്‍സ്‌ ഹെല്‍പ്‌ ഡെസ്‌ക്‌ തുറന്നു. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുന്നതിനും സമര്‍പ്പിക്കുന്നതിനും ഫോട്ടോ സ്‌കാന്‍ ചെയ്‌ത്‌ അപ്‌ലോഡ്‌ ചെയ്യുന്നതിനും പൂരിപ്പിച്ച ആപ്ലിക്കേഷന്‍ പ്രിന്റ്‌ ചെയ്യുന്നതിനുമുള്ള സഹായം ഹെല്‍പ്‌ ഡെസ്‌കില്‍ ലഭ്യമാണ്‌. പുത്തന്‍കുരിശിലെ മുത്തുറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്റ്‌ സയന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ ഡെസ്‌കിലെ ഫോണ്‍ നമ്പരുകള്‍: 0484-2732100, 2732111, 2733011

ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ ഹെല്‍പ്‌ ഡെസ്‌കിന്റെ സേവനം ലഭ്യമാണ്‌. എന്‍ട്രന്‍സ്‌ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി വരെ ഈ സേവനം വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭ്യമാണ്‌.