Breaking News

Trending right now:
Description
 
Jan 20, 2015

റണ്‍ കേരള റണ്ണില്‍ പ്രവാസി മലയാളി ഫെഡറേഷനും പങ്കെടുക്കുന്നു

image കേരള ചരിത്രം തിരുത്തിക്കുറിക്കുന്ന റണ്‍ കേരള റണ്ണില്‍ പ്രവാസി മലയാളി ഫെഡറേഷനും പങ്കെടുക്കുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ കോ-ഓര്‍ഡിനേറ്ററായ സജിന്‍ ലാലിന്റെ നേതൃത്വത്തിലുള്ള ടീം ആണ് ദേശീയ ഗയിംസിനോടനുബന്ധിച്ചു നടക്കുന്ന റണ്‍ കേരള റണ്ണില്‍ പ്രവാസി മലയാളി ഫെഡറേഷനെ പ്രതിനിധാനം ചെയ്യുന്നത്.

ദേശീയ ഗയിംസിനും റണ്‍ കേരള റണ്ണിനും എല്ലാ ഭാവുകങ്ങളും നേരുന്നതായി ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, സെക്രട്ടറി ഷിബി നാരമംഗലത്ത്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അറിയിച്ചു.