Breaking News

Trending right now:
Description
 
Jan 20, 2015

ഐഐടി മദ്രാസ്‌ ശാസ്‌ത്ര 2015: മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്റ്‌ സയന്‍സ്‌ ടീമിന്‌ ഒന്നാം സ്ഥാനം

image ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി മദ്രാസിന്റെ വാര്‍ഷിക സാങ്കേതിക മേളയായ ശാസ്‌ത്ര 2015 ല്‍ മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്റ്‌ സയന്‍സ്‌ ടീമിന്‌ ഒന്നാം സ്ഥാനം. എയ്‌റോബോട്ടിക്‌സ്‌ വിഭാഗത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഹോവര്‍ക്രാഫ്‌റ്റ്‌ മോഡലുണ്ടാക്കിയാണ്‌ സെബാസ്റ്റ്യന്‍ സിഎസ്‌, ഡേവിസ്‌ ജോസ്‌, അഖില്‍ ബി അറയ്‌ക്കല്‍, വിഷ്‌ണു വിജെ, മിലന്‍ ഷിബു, സ്വേതാലക്ഷ്‌മി എന്നിവരടങ്ങിയ എംഐടിഎസ്‌ ടീം ഒന്നാമതെത്തിയത്‌.

റിമോര്‍ട്ട്‌ കണ്‍ട്രോളില്‍ നിയന്ത്രിക്കാവുന്ന ഓട്ടോണമസ്‌ നാവിഗേഷന്‍ ശേഷിയുള്ള ഹോവര്‍ക്രാഫ്‌റ്റ്‌ മോഡലിന്റെ രൂപകല്‍പനയുടെയും നിര്‍മിതിയിലെയും മികവാണ്‌ ഈ നേട്ടം കൈവരിക്കാന്‍ മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്റ്‌ സയന്‍സിലെ വിദ്യാര്‍ത്ഥികളുടെ സംഘത്തെ സഹായിച്ചത്‌. രാജ്യത്തെ മികച്ച ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്‌ ശാസ്‌ത്ര 2015 ല്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ചത്‌.

വിജയികള്‍ക്ക്‌ പ്രശസ്‌തിപത്രവും കാഷ്‌ അവാര്‍ഡും ലഭിച്ചു. മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്റ്‌ സയന്‍സില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക്‌സ്‌ ക്ലാസും ഇന്നോവേഷന്‍ സെന്ററുകളുമുണ്ട്‌.