Breaking News

Trending right now:
Description
 
Jan 20, 2015

ടാറ്റ ബോള്‍ട്ട്‌ അരീന കൊച്ചിയില്‍

image ടാറ്റ മോട്ടോഴ്‌സ്‌ പുതുതായി വിപണിയിലെത്തിക്കുന്ന സ്‌പോര്‍ട്ടി ഹാച്ച്‌ ബാക്ക്‌ കാറായ ബോള്‍ട്ടിനെ അടുത്തറിയാന്‍ വാഹനപ്രേമികള്‍ക്ക്‌ അവസരമൊരുങ്ങുന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കിലൊരുക്കിയിരിക്കുന്ന ബോള്‍ട്ട്‌ അരീനയില്‍ പുതിയ ടാറ്റ ബോള്‍ട്ട്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. കൂടാതെ ബോള്‍ട്ട്‌ അരീനയിലെ ഇന്ററാക്‌ടീവ്‌ ഹബിലൂടെ ബോള്‍ട്ടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉപയോക്താക്കള്‍ക്ക്‌ ലഭിക്കും.

ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ പെട്രോള്‍ എന്‍ജിനായ റെവാട്രോണ്‍ 1.2ടി അടിസ്ഥാനമാക്കിയുള്ള റെവാട്രോണ്‍ ചലഞ്ച്‌ ഗെയ്‌മില്‍ ഏര്‍പ്പെടാനും ഉപയോക്താക്കള്‍ക്ക്‌ അവസരമുണ്ട്‌. കൂടാതെ പുതിയ ബോള്‍ട്ട്‌ സമ്മാനമായി ലഭിക്കുന്നതിനോ ബോള്‍ട്ടിന്റെ പുതിയ വീഡിയോയില്‍ അഭിനയിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതിനോ ഉള്ള ലക്കി ഡ്രോയിലും പങ്കെടുക്കാം.

പുതിയ ബോള്‍ട്ട്‌ ഓണ്‍ലൈനായി ബുക്ക്‌ ചെയ്യാനുള്ള അവസരവും ബോള്‍ട്ട്‌ അരീനയില്‍ ഉണ്ട്‌. ഇന്‍ഫോ പാര്‍ക്ക്‌ വിസ്‌മയയില്‍ 21 നും തേജോമയയില്‍ 27, 28 തീയതികളിലുമാണ്‌ ബോള്‍ട്ട്‌ അരീന പ്രവര്‍ത്തിക്കുക.