Breaking News

Trending right now:
Description
 
Jan 20, 2015

കിരണ്‍ ബേദിയോടു അഞ്ചു ചോദ്യങ്ങളുമായി സ്‌ത്രീകള്‍ രംഗത്ത്‌

image
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേയ്‌ക്ക്‌ ബിജെപി സീറ്റില്‍ പോരാട്ടത്തിനിറങ്ങുന്ന മുന്‍ ഐ പി എസ്‌ ഉദ്യോഗസ്ഥയായ കിരണ്‍ ബേദിയോടു അഞ്ചു ചോദ്യങ്ങളുമായി സ്‌ത്രീകൂട്ടായ്‌മ. വിമന്‍ ഓഫ്‌ ഇന്ത്യ എന്ന ഫെയ്‌സ്‌ ബുക്ക്‌ പേജിലാണ്‌ ചോദ്യങ്ങള്‍ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

 പേജ്‌ തുടങ്ങി 24 മണിക്കൂറിനകം ആയിരം ലൈക്കാണ്‌ പേജിന്‌ ലഭിച്ചിരിക്കുന്നത്‌. ഇതോടൊപ്പം കിരണ്‍ ബേദിയുമായി ബന്ധപ്പെട്ടു ദേശീയ വെബ്‌സൈറ്റുകളില്‍ നിന്നു വാര്‍ത്തകളും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
ഇന്ത്യയിലെ ആദ്യത്തെ ഐപിഎസ്‌ ഓഫിസറായ നിങ്ങള്‍ സ്‌ത്രീശക്തിയുടെ ബിംബമായി കൊണ്ടാടപ്പെടുന്നവരാണ്‌ ബിജെപിയില്‍ ചേര്‍ന്നതോടെ അവരുടെ ഭരണത്തിന്‌ പിന്തുണ നല്‍കുകയാണ്‌. അതിനാല്‍ തന്നെ ഈ രാജ്യത്തെ സ്‌ത്രീകളായ ഞങ്ങള്‍ക്ക്‌ നിങ്ങളോടു പലതും ചോദിക്കാനുണ്ട്‌. താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക്‌ സമയക്കുറവുണ്ടെങ്കില്‍ അതെ എന്നോ അല്ല എന്നോ ഉത്തരം നല്‍കുക എന്ന ആമുഖത്തോടെയാണ്‌ ചോദ്യങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌.

ചോദ്യങ്ങള്‍
1 വസ്‌ത്രധാരണം, ജോലി പ്രയണം തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്‌ത നിലപാട്‌ സ്വീകരിക്കുന്ന ഹിന്ദുത്വവാദികളാണ്‌ ഇവര്‍. ജീന്‍സിടുന്നതു എതിര്‍ക്കുകയും നാലു പ്രസവിക്കുകയും ചെയ്യണമെന്നു വാദിക്കുകയും ചെയ്യുകയും അവര്‍ പറയുന്നത്‌ ബലം പ്രയോഗിച്ച്‌ അടിച്ചേല്‍പ്പിക്കുന്നു. വസ്‌ത്രധാരണമോ, ജോലിയോ, പ്രണയമോ ആവട്ടെ സ്വയം തീരുമാനിക്കാനുള്ള സ്‌ത്രീകളുടെ അവകാശം നിങ്ങള്‍ യോജിക്കുന്നുണ്ടോ ? യോജിക്കുന്നുവെങ്കില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന്‌ ഞങ്ങളെന്താണ്‌ പ്രതീക്ഷിക്കേണ്ടത്‌. യോജിക്കുന്നില്ലെങ്കില്‍ സ്‌ത്രീകളോടു അവരുടെ നിലപാട്‌ എങ്ങനെ മാറ്റണമെന്നാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌? 
ബിജെപിയിലെ 63 എംപിമാര്‍ ക്രിമിനല്‍ റെക്കാഡ്‌ ഉള്ളവരാണെന്നു റിപ്പോര്‍ട്ടുകളെ പറ്റി അറിവുണ്ടാകും. ബലാത്‌സംഗവും പീഡനവുമടക്കം സ്‌ത്രീകള്‍ക്കു നേരെയുള്ള കുറ്റങ്ങളാണ്‌ കൂടുതല്‍. സ്വന്തം പാര്‍ട്ടിയില്‍ ഇത്തരക്കാര്‍ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കുന്നണ്ടോ? 

3 മതന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ വല്ലാതെ വര്‍ധിച്ചിരിക്കുന്നു. വര്‍ഗീയ മനോഭാവവും കലാപവും എപ്പോഴും സ്‌ത്രീ വിരുദ്ധമാണ്‌. ഒരു സ്‌ത്രീയെന്ന നിലയില്‍ നിങ്ങള്‍ ഹിന്ദുത്വവാദികളുടെ വര്‍ഗീയ അസഹിഷ്‌ണുതയെ തള്ളിപറയുമോ? 

4 റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും മരുന്ന്‌ കമ്പനികള്‍ക്ക്‌ തോന്നിയ പോലെ വിലയിടാനുള്ള നിയമ സഹായം ദൈനംദിന ജീവിതത്തെ ബാധിക്കും. നിങ്ങളുടെ പാര്‍ട്ടിയുടെ വികസന പദ്ധതികളെ സാക്ഷാത്‌കരിക്കാന്‍ ഈ നീക്കങ്ങള്‍ അത്യാവശ്യമാണോ?

അഭ്യസ്‌തവിദ്യായായ സ്‌ത്രീയെന്ന നിലയില്‍ വിദ്യാഭ്യാസത്തില്‍ കൊണ്ടുവന്ന അമിത പാര്‍ട്ടിവല്‍ക്കരണത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ? 
ഇന്ത്യയിലെ സ്‌ത്രീ ശക്തിയുടെ ബിംബമെന്ന നിലയില്‍ നിങ്ങള്‍ നടത്തിയ രാഷ്ട്രീയ തിരഞ്ഞെടുപ്പ്‌ ഞങ്ങളില്‍ പലരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്‌. 
മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിച്ചാല്‍ ഞങ്ങളുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കും. 
പ്രതികരിക്കാനപേക്ഷ

കൃതഞ്‌ജതയോടെ ഒരുകൂട്ടം സ്‌ത്രീകള്‍