Breaking News

Trending right now:
Description
 
Jan 19, 2015

'പോഷക ആഹാരത്തോടൊപ്പം നല്ല ഉപദേശവും നല്‌കേണ്ട ചുമതല മാതാപിതാക്കള്‍ക്ക്'

image ആലപ്പുഴ: ചെറുപ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്കു പോഷക ആഹാരം നല്കുന്നതിനോടൊപ്പം നല്ല ഉപദേശവും നല്‌കേണ്ട ചുമതല മാതാപിതാക്കള്‍ക്കുണ്ടെന്നു അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.സുലേഖ. എല്ലാ കാര്യങ്ങള്‍ക്കും കുട്ടികള്‍ക്കു മുതിര്‍ന്നവരുടെ സഹായം കൂടിയേ തീരൂ. അപ്പോള്‍ ഉത്തരവാദിത്വം കൂടുകയാണ്.

കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്)-യുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ കൈതവന ദര്‍ശനപുരം കിഡ്‌സ് കാമ്പസില്‍ സംഘടിപ്പിച്ച 'അമ്മയും കുഞ്ഞും' തുടര്‍ബോധവത്കരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു സുലേഖ.

പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ., ഫാ.സിറിയക് തുണ്ടിയില്‍ സി.എം.ഐ., ഫാ. ജോസഫ് മലയാമ്പുറം സി.എം.ഐ., അഡ്വ. പ്രദീപ് കൂട്ടാല, ടോം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബിബി ജോസ്, ജോജോ മാത്യു, ആന്‍സണ്‍ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്കി.

നൂറിലേറെ അമ്മമാരും അവരുടെ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള മക്കളും പങ്കെടുത്തു. കുഞ്ഞുങ്ങള്‍ക്കുള്ള പോക്ഷകാഹാരവും സ്റ്റീല്‍ ഗ്ലാസും പരിപാടിയുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്തു.