Breaking News

Trending right now:
Description
 
Jan 19, 2015

ആന്‍ഡ്രോയ്‌ഡ്‌ 4.4 കിറ്റ്‌കാറ്റ്‌ ഒഎസുമായി തോഷിബയുടെ എല്‍ഇഡി ടിവി

image ആന്‍ഡ്രോയ്‌ഡ്‌ 4.4 കിറ്റ്‌കാറ്റ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തോടു കൂടിയ പുതിയ സ്‌മാര്‍ട്ട്‌ എല്‍ഇഡി ടിവികള്‍ തോഷിബ വിപണിയില്‍ അവതരിപ്പിക്കുന്നു. എളുപ്പത്തില്‍ കണക്ട്‌ ചെയ്യുന്നതിനായി ബില്‍റ്റ്‌ ഇന്‍ വൈ-ഫൈ, ഇഷ്ടപ്പെടുന്ന ഏത്‌ വെബ്‌സൈറ്റും ലഭ്യമാക്കുന്നതിനായി വെബ്‌ ബ്രൗസര്‍, ആന്‍ഡ്രോയ്‌ഡ്‌ വിപണിയിലെ എല്ലാ ആപ്പുകളും ലഭ്യമാക്കുന്ന 4.4 കിറ്റ്‌കാറ്റ്‌ ഒഎസ്‌ എന്നിവയാണ്‌ എല്‍9450, എല്‍5400 എന്നീ രണ്ട്‌ സീരിസുകളിലായെത്തുന്ന പുതിയ ടിവിയുടെ പ്രത്യേകതകള്‍.

ഏതു ഗെയിം കണ്‍ട്രോളറുമായും കണക്ട്‌ ചെയ്യാന്‍ കഴിയുന്നതുകൊണ്ട്‌ തോഷിബ എല്‍ഇഡി ടിവിയെ ഒരു ഗെയിമിംഗ്‌ കണ്‍സോളായി മാറ്റാം. പ്ലഗ്‌ ആന്‍ഡ്‌ പ്ലേ വയര്‍ലസ്‌ കീപാഡ്‌, മൗസ്‌ എന്നിവ ടൈപ്പ്‌ ചെയ്യുന്നതിനും ബ്രൗസ്‌ ചെയ്യുന്നതിനും സഹായകമാകും. ഗൂഗിള്‍ പ്ലേയില്‍നിന്നും ഹോളിവുഡ്‌, ബോളിവുഡ്‌ സിനിമകള്‍ അക്‌സസ്‌ ചെയ്യാനും ബ്ലൂറേയുടെ സഹായമില്ലാതെതന്നെ ഫുള്‍ എച്ച്‌ഡിയിലും അള്‍ട്രാ എച്ച്‌ഡിയിലും കാണാനും സാധിക്കും.
മിറാകാസ്റ്റ്‌ സ്‌ക്രീന്‍ മിററിംഗ്‌ ഉപയോഗിച്ച്‌ കേബിളുകളോ നെറ്റ്‌വര്‍ക്ക്‌ കണക്ഷനോ ഇല്ലാതെ വിവിധ മള്‍ട്ടിമീഡിയ ഡിവൈസുകള്‍ ടിവിയുമായി കണക്ട്‌ ചെയ്യാന്‍ സാധിക്കും. സ്‌മാര്‍ട്ട്‌ഫോണിലോ ടാബ്‌ലറ്റിലോ ഉള്ള ചിത്രങ്ങള്‍, വീഡിയോകള്‍, ഗെയിമുകള്‍ എന്നിവ തോഷിബ എല്‍ഇഡി ടിവിയിലെ വലിയ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.

ഡ്യൂവല്‍ കോര്‍ ജിപിയു സഹിതമുള്ള സിവോ എന്‍ജിന്‍ പ്രീമിയം മികച്ച ശബ്ദവും വീഡിയോയും ലഭ്യമാക്കുന്നു. 10-ബിറ്റ്‌ പ്രോസസിംഗിലൂടെ നേരിട്ടെന്നപോലെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്നു.

എല്‍5400 സീരിസ്‌ 32, 40, 47, 56 ഇഞ്ച്‌ സ്‌ക്രീന്‍ വലിപ്പത്തിലാണ്‌ വിപണിയിലെത്തുന്നത്‌. യഥാക്രമം 38,990, 58,990, 85,990, 1,29,990 രൂപ എന്നിങ്ങനെയാണ്‌ വില.