
ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കി ഫോര്‍ഡ് ഇന്ത്യ ഡിസംബര്‍ ധമാല്‍ മിഡ്നൈറ്റ് സെയില്‍ അവതരിപ്പിച്ചു. നാളെ രാജ്യത്തെ 129 നഗരങ്ങളിലെ ഫോര്‍ഡ് ഷോറൂമുകളിലാണ് അര്‍ധരാത്രി വരെ വില്പന ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടു മുതല്‍ അര്‍ധരാത്രിവരെ ഫോര്‍ഡിന്റെ രാജ്യത്തെ 160 ഔട്ട്ലെറ്റുകള് തുറന്നിരിക്കും. ഷോറൂമുകള്‍ സന്ദര്‍ശിക്കാനും ടെസ്റ്റ് ഡ്രൈവ് നടത്താനും തിരക്കില്ലാതെ കാറുകള്‍ വാങ്ങാനും ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് ഉദ്ദേശം. വിവിധ ഫോര്‍ഡ് മോഡലുകള്‍ക്കുള്ള സ്പെഷല്‍ ഓഫറുകളും സ്കീമുകളും ഉള്‍പ്പെടെ മൂന്നര കോടി രൂപയുടെ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഇന്ത്യയിലെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കു മിഡ്നൈറ്റ് സെയിലില്‍ നല്‍കുന്നത്. ഈ ദിവസം ഫോര്‍ഡ് കാര്‍ ബുക്ക് ചെയ്യുന്ന എല്ലാവര്ക്കും എല്‍ഇഡി ടിവി, വാഷിംഗ് മെഷീന് ഉള്‍പ്പെടെ ഒട്ടേറെ സമ്മാനങ്ങള്‍ നല്‍കും. നാളെ നടക്കുന്ന സമ്മാനമഴയ്ക്കുശേഷം ഡിസംബര്‍ ധമാല്‍ കാമ്പയിന് വഴി മാസത്തിലുടനീളം ഫോര്‍ഡ് ആഘോഷം തുടരും.