Breaking News

Trending right now:
Description
 
Jan 18, 2015

ആത്മീയ നേതാവിന്റെ വിവാദ സിനിമയ്‌ക്ക്‌ പഞ്ചാബില്‍ നിരോധനം

image വിവാദ സിനിമയായ എംഎസ്‌ജി മെസഞ്ചര്‍ ഓഫ്‌ ഗോഡ്‌ പഞ്ചാബ്‌ സര്‍ക്കാര്‍ നിരോധിച്ചു. ദേരാ സച്ചാ സൗദാ എന്ന ആത്മീയ സംഘടനയുടെ നേതാവ്‌ ഗുര്‍മീത്‌ റാം റഹീം സിംഗാണ്‌ സിനിമയിലെ പ്രധാന കഥാപാത്രം. ഇദ്ദേഹത്തെ ദൈവമായി ചിത്രീകരിക്കുന്നു എന്ന പേരില്‍ ചിത്രം ഏറെ വിവാദമായിരുന്നു. സിക്ക്‌ സമുദായാചാര്യന്‍ ഗുരു ഗോവിന്ദ്‌ സിംഗിന്റെ വേഷത്തില്‍ ദേരാ സച്ചാ സൗധ വിഭാഗത്തിന്റെ തലവന്‍ പൊതുവേദിയില്‍ എത്തിയതിനെതിരേ സിക്ക്‌ സംഘടനകള്‍ കടുത്ത പ്രതിഷേധം തുടരുകയാണ്‌ ഇതേ തുടര്‍ന്നാണ്‌ പഞ്ചാബ്‌ സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്‌.

 സിനിമയ്‌ക്കു പ്രദര്‍ശനാനുമതി നല്‍കിയതിനെതിരേ വിവാദങ്ങള്‍ കൊഴുക്കുകയാണ്‌. വിവാദ സിനിമയ്‌ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു അനുമതി നല്‍കിയെന്ന്‌ ആരോപിച്ച്‌ കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍നിന്നു അധ്യക്ഷ ലീലാ സാംസണിനു പിന്നാലെ ഒമ്പത്‌ അംഗങ്ങള്‍കൂടി രാജിവച്ചു. സെന്‍സര്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കിയെന്നും പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തിയെന്നും ആരോപിച്ചാണ്‌ ലീലാ സാംസണ്‍ രാജിവച്ചത്‌. പണമില്ലാത്തതിനാല്‍ മാസങ്ങളായി സെന്‍സര്‍ബോര്‍ഡ്‌ യോഗം ചേരാനായിട്ടില്ലെന്നും ലാ ആരോപിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി ജയ്‌റ്റ്‌ലി രംഗത്തുണ്ട്‌. എന്തെങ്കിലും അഴിമതിയുണ്ടെങ്കില്‍ യുപിഎ നിയമിച്ച സെന്‍സര്‍ബോര്‍ഡ്‌ അംഗങ്ങള്‍ സ്വയം കുറ്റപ്പെടുത്തുകയാണു വേണ്ടതെന്നു ജയ്‌റ്റ്‌ലി പറഞ്ഞു. മന്ത്രിയോ സെക്രട്ടറിയോ അല്ല യോഗം വിളിക്കേണ്ടത്‌. അധ്യക്ഷയുടെ ചുമതലയാണിത്‌. അപ്പലേറ്റ്‌ ട്രൈബ്യൂണലിലെ നിയമനങ്ങളെപ്പോലും കോണ്‍ഗ്രസ്‌ രാഷ്ട്രീയവത്‌കരിച്ചിരിക്കുകയാണെന്നും ജയ്‌റ്റ്‌ലി ആരോപിച്ചു.