Breaking News

Trending right now:
Description
 
Jan 17, 2015

ക്രിസ്‌മസ്‌ പുതുവത്സരാഘോഷം ഡൽഹി നരേലയിൽ

പി.ഗോപാല കൃഷ്ണൻ
image ന്യു ഡൽഹി: നരേല മലയാളി അസോസിയേഷൻ 2015 ലെ ക്രിസ്‌മസ്‌ പുതുവത്സരാഘോഷം റോസറി സ്കൂൾ അങ്കണത്തിൽ വച്ച് കൊച്ചു കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളോടെ ആഘോഷിക്കപ്പെട്ടു.

ഏകദേശം പതിനൊന്നര മണിയോടെ ആരംഭിച്ച ആഘോഷപരിപാടികളിൽ ക്ഷണിതാക്കളായി എത്തിയ സോനിപത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു . മിസ്‌.അഞ്ജലി തോമസ്‌ , മിസ്‌ . ജിൻസി കുഞ്ഞുമോൻ തുടങ്ങിയവർ ചേർന്ന് ആലപിച്ച പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ എൻ .എം.എ.മുൻ പ്രസിഡന്റ് ശ്രീ വത്സൻ അധ്യക്ഷതവഹിച്ചു. ശ്രീ വി.വി രാജുവിന്റെ  സ്വാഗത പ്രസംഗത്തിനു ശേഷം  നരേല മലയാളി അസോസിയേഷൻ പ്രസിഡന്റ്  ശ്രീ ടോണി തോമസ്‌ , മുൻ പ്രസിഡന്റ് ശ്രീ വത്സൻ , ട്രഷറർ ശ്രീ.കുഞ്ഞുമോൻ, ശ്രീമതി.സതി ദേവരാജൻ , ശ്രീ.വി.വി.രാജു തുടങ്ങിയവർ ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക്  ഔപചാരികമായി ഉൽഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്നു നടത്തിയ  അധ്യക്ഷ പ്രസംഗത്തിൽ നരേല മലയാളീ സമൂഹത്തിൽ എൻ .എം.എ.യുടെ പ്രസക്തിയെ കുറിച്ച് മുൻ പ്രസിഡന്റും , ഇന്നത്തെ സാഹചര്യത്തിൽ എൻ .എം.എ.യുടെ അനിവാര്യതയും ആയതിനു വേണ്ടുന്ന ഓരോ അംഗങ്ങളുടെയും ഭാഗത്തു നിന്നും  ഉണ്ടാകേണ്ടാതായ  സഹകരണത്തെ കുറിച്ച് നിലവിലെ പ്രസിഡന്റും ഊന്നി പറയുകയുണ്ടായി. എൻ .എം.എ.യുടെ നാളിതുവരെയുള്ള  ആശാവഹമായ പ്രവർതനശൈലിയെ മുക്തഖണ്ഡം പ്രശമാസിച്ചു കൊണ്ട് ഗുരുകുൽ വിദ്യാ പീഠം സ്കൂൾ  പ്രിൻസിപ്പലും  സോനിപത് മലയാളി  അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ മോഹൻ  രാജ്  സംസാരിക്കുകയും   ഇത്തരം മാത്രകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുവാൻ തുടർന്നും നരേല മലയാളീ അസോസിയേഷൻ ഭാരവാഹികൾക്കു കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. നരേല മലയാളികളുടെ മഹിളാ പ്രതിനിധിയായി ശ്രീമതി സതി ദേവരാജനും , എസ് .എം.എ. സെക്രട്ടറി ശ്രീമതി ഉഷാ പിള്ള തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. 

തുടർന്ന് കേക്ക് വിതരണത്തിന് ശേഷം ആരംഭിച്ച കലാപരിപാടികളിൽ ബേബി വിന്നി പ്രകാശ്‌ ,ബേബി അങ്കിത കൃഷ്ണൻ തുടങ്ങിയവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ബേബി മാൻസി വാട്ട്സ് , ബേബി വർഷ ജെറി, ബേബി അങ്കിത കൃഷ്ണൻ, മിസ്റ്റർ ആദർഷ്   തുടങ്ങിയവരുടെ ഒന്നിനൊന്നു മാറ്റുരയ്ക്കുന്ന  മികച്ച പ്രസംഗങ്ങളും അരങ്ങേറി. മാസ്റർ അൻഷു രാജ് അവതരിപ്പിച്ച യോഗാ ടിപ്സ് കാണികളുടെ  പ്രത്യേകം ശ്രദ്ധയാകർഷിച്ചു എന്നതാണ് വാസ്തവം. മുതിർന്നവരുടെ വിഭാഗത്തിൽ മിസ്‌.അഞ്ജലി തോമസ്‌ , ശ്രീ.വി.വി.രാജു , ശ്രീ.ജയചന്ദ്രൻ  തുടങ്ങിയവർ സ്വതസിദ്ധമായ ശൈലിയിൽ ശ്രവണമനോഹരമായ  ഗാനങ്ങൾ അവതരിപ്പിച്ചു കൊണ്ട് സദസ്സിനെ ഇളക്കി മറിച്ചുവെങ്കിലും .......മറ്റു കുട്ടികളെ പോലെ തന്നെ ഡൽഹിയിൽ ജനിച്ചു വളർന്നു പഠിച്ചു കൊണ്ടിരിയ്ക്കുന്ന എൻ.എം.എ.മുൻ ട്രഷറർ ശ്രീ കുഞ്ഞുമോൻ അവർകളുടെ പുത്രി മിസ്‌.ജിൻസി കുഞ്ഞുമോൻ സ്വന്തം കൈപടയിൽ  മലയാളിയുടെ മാതൃഭാഷയായ മലയാളത്തിൽ  എഴുതി തയ്യാറാക്കിയ ഗാനാവതരം ഏറെ ഹൃദ്യവും പ്രശംസയനീയവും ആയിരുന്നു എന്നതിൽ സംശയമില്ല.

കലാപരിപാടികൾക്ക് ശേഷം എൻ.എം.എ. യുടെ സജീവ പ്രവർത്തകൻ ശ്രീ.സി.എസ് .കെ.നായർ ചില ശാരീരിക ക്ലേശങ്ങൾ മൂലം ഓഫീസിലേയ്ക്ക്  പോകുവാൻ കഴിയാത്ത സാഹചര്യത്തിലായതിനാൽ അദ്ദേഹവും കുടുംബവും നേരിടുന്ന സാമ്പത്തിക ബുദ്ധിമുകളെ കുറിച്ചും തന്മൂലം ഈ അവസരത്തിൽ അദ്ദേഹത്തിനു സാമ്പത്തികമായും മറ്റും സഹായകരമായി ഓരോ അംഗങ്ങളും മുന്നോട്ടു വരണമെന്ന്  നരേല മലയാളി അസോസിയേഷനു വേണ്ടി  സെക്രട്ടറി പി.ഗോപാല കൃഷ്ണൻ  സൂചിപ്പിയ്ക്കുകയും ഏറെ സന്മനസ്സുകൽ അദ്ദേഹത്തിനായി സഹായഹസ്തവുമായി മുന്നോട്ടു വരികയും ചെയ്തു.  തുടർന്ന്  ട്രഷറർ ശ്രീ കുഞ്ഞുമോൻ സന്നിദ്ധരായിരുന്നവർക്ക്  നന്ദിയു രേഖപ്പെടുത്തുകയും ദേശീയ ഗാനം "ജന ഗന മന" പാടികൊണ്ട് നരേല മലയാളീ അസോസിയേഷന്റെ 2015 ക്രിസ്തുമസ്  പുതുവത്സരാഘോഷങ്ങൽക്ക് തിരശീല വീഴുകയും ചെയ്തു. ശേഷം ക്ഷണിതാക്കൾക്കും അംഗങ്ങൾക്കുമായി പ്രത്യേകം സദ്യയും ഭാരവാഹികൾ ഒരുക്കിയിരുന്നു.