Breaking News

Trending right now:
Description
 
Jan 17, 2015

വര്‍ണ്ണങ്ങളായിരം വിതറി വാക്കിങിലെ ക്രിസ്‌തുമസ്‌പുതുവത്സര ആഘോഷങ്ങള്‍

Boaban Sebastisn
image വോക്കിംഗ്‌ മലയാളി കള്‍ച്ചറല്‍അസോസിയഷന്റെ ക്രിസ്‌തുമസ്‌പുതുവത്സര ആഘോഷങ്ങള്‍ ക്രോയ്‌ഡണ്‍ മേയര്‍ മഞ്ചു ഷാഹുല്‍ ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷന്‍ പ്രസിഡന്റ്‌ ജോയി പൗലോസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ലിയോ മാത്യു സ്വാഗതവും മോനിക്ക സാജന്‍നന്ദിയും പറഞ്ഞു. സറെ കൗണ്ടി കൗണ്‍സിലര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന വോക്കിംഗ്‌ കാരുണ്യക്കും ഇരുപത്തി അഞ്ചാംവിവാഹവാര്‍ഷികം ആഘോഷിച്ച സേതു വാര്യര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പുല്‍ക്കൂട്‌ - ക്രിസ്‌മസ്‌ ട്രീ മത്സര വിജയികള്‍ക്ക്‌ മേയര്‍ സമ്മാനങ്ങള്‍വിതരണം ചെയ്‌തു. ബ്രദര്‍ രാജു അലക്‌സ്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കി.

തുടര്‍ന്നു നടന്ന നാലു മണിക്കൂര്‍ നീണ്ട കലാവിരുന്ന്‌ കാണികളെ ആനന്ദത്തില്‍ ആറാടിച്ചു. പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ രണ്ടാഴ്‌ച പരിശീലനം ലഭിച്ച കുരുന്നുകള്‍ വര്‍ണ്ണം വാരിവിതറി. തുടര്‍ന്ന്‌ വോക്കിംഗിന്റെ സ്വന്തം കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനമേള. ഡോ. സേതുവാര്യര്‍ ആലപിച്ച ഗാനമേള ശ്രദ്ധേയമായി. തുടര്‍ന്ന്‌ യൂത്ത്‌ ക്ലബ്‌ അവതരിപ്പിച്ച സ്റ്റേജ്‌ ഷോ, അക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റ്‌ എന്നിവ ഉയര്‍ന്ന നിലവാരം പുലര്‍ത്തി. പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക്‌ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. ആകര്‍ഷകമായ സമ്മാനങ്ങളുമായി നടത്തിയ റാഫിളും വന്‍വിജയമായിരുന്നു.സ്വാദിഷ്‌ഠമായ ഡിന്നര്‍ എല്ലാവരും ആസ്വദിച്ചു. ആനന്ദ്‌ ടിവിയും ഏഷ്യാനെറ്റും പരിപാടികള്‍ റെക്കോര്‍ഡ്‌ ചെയ്‌തത്‌ സംഘടനയുടെ ജനസമ്മതിയുടെ അംഗീകാരമായി.