Breaking News

Trending right now:
Description
 
Jan 16, 2015

ബദാം കഴിച്ചാല്‍ കുടവയര്‍ കുറയുമെന്നു പഠന റിപ്പോര്‍ട്ട്‌

image
കുടവയറിനെ നോക്കി നിരാശപ്പെട്ടിരുന്ന കുട വയറന്മാരുടെയും കുട വയറികളുടെയും ശ്രദ്ധയ്‌ക്ക്‌. ഭക്ഷണത്തോടൊപ്പം ബദാം ശീലമാക്കിയാല്‍ കുടവയര്‍ പമ്പകടക്കുമത്രേ. ബദാം ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ്‌ വലിച്ചെടുക്കുമെന്നാണ്‌ പഠനം പറയുന്നത്‌ ഹൃദയാരോഗ്യവും മെച്ചപ്പെടുമത്രേ. 

പെന്‍സല്‍വാനിയ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്‌ ഇതു സംബന്ധിച്ചു പഠനം നടത്തിയത്‌. മധ്യവയസ്സിലുള്ള അമിത ഭാരമുള്ള 52 പേരെ 12 ആഴ്‌ച പഠന വിധേയമാക്കിയാണ്‌ ക്ലെയര്‍ ബാരിമാന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്‌. 

ഉയര്‍ന്ന കലോറിയുള്ള ഭക്ഷണവും ബദാം ഉള്‍പെടെ കലോറി കുറഞ്ഞ ഭക്ഷണവും നല്‍കിയായിരുന്നു പഠനം. ഇവരില്‍ ബദാം ഉള്‍പ്പെടുത്തിയ ഭക്ഷണം നല്‍കിയവരില്‍ ചീത്ത കൊളസ്‌ട്രോള്‍ കുറഞ്ഞ്‌ കുടവയറും കുറഞ്ഞു. നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ കൂടുകയും ചെയ്‌തു.