Breaking News

Trending right now:
Description
 
Jan 16, 2015

ദീദീ ദാമോദരനെതിരെ നടപടിക്കൊരുങ്ങി ഐ എച്ച്‌ ആര്‍ ഡി

image
കോഴിക്കോടു നടന്ന ചുംബന സമരത്തിനോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഭര്‍ത്താവിനെ പരസ്യമായി ചുംബിച്ച അധ്യാപികയും തിരക്കഥകൃത്തുമായ ദീദീ ദാമോദരനോട്‌ ഐ എച്ച്‌ ആര്‍ ഡി അധികൃര്‍ വിശദീകരണം ചോദിച്ചു. അധ്യാപിക ചുംബന സമരത്തില്‍ പങ്കെടുത്തത്‌ തെറ്റായ സന്ദേശം നല്‍കി എന്നു കാണിച്ചു ആരോ അയച്ച ഊമക്കത്തിന്റെ പേരിലാണ്‌ ഐഎച്ച്‌ ആര്‍ഡി ഡയറക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്‌. ദീദിയുടെ പെരുമാറ്റം സര്‍വീസ്‌ ചട്ടത്തിന്റെ ലംഘനമാണെന്നു ആരോപിച്ചാണ്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. 


എന്നാല്‍ ഭര്‍ത്താവിനെ ചുംബിച്ചതിന്റെ പേരില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്‌ അംഗീകരിക്കാനാവില്ലെന്നു ദീദീ ദാമോദരന്‍ വ്യക്തമാക്കി. അവധി ദിനത്തിലാണ്‌ ചുംബന സമരത്തില്‍ പങ്കെടുത്തത്‌, കോടതി നിയമം കൊണ്ടു പരസ്യ ചുംബനം നിരോധിച്ചിട്ടില്ലെന്നും ദീദി പ്രതികരിച്ചു. സര്‍ക്കാരിനെതിരെ നടത്തിയ സമരമല്ലെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. ദീദീ ദാമോദരനു ആറാം തവണയാണ്‌ ഇത്തരത്തിലുള്ള കാരണം കാണിക്കല്‍ നോട്ടീസ്‌ ലഭിക്കുന്നത്‌. മിഠായിത്തെരുവിലെ എസ്‌ കെ പ്രതിമയ്‌ക്കു സമീപം ചുംബസ സമരത്തോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മാധ്യമ പ്രവര്‍ത്തകനായ ഭര്‍ത്താവ്‌ പ്രേം ചന്ദിനെ ചുംബിക്കുകയായിരുന്നു ദീദീ. പ്രതിഷേധത്തിനിടെ ഇവര്‍ക്ക്‌ ശിവസേനയുടെ മര്‍ദ്ദനവും ഏറ്റിരുന്നു.