Breaking News

Trending right now:
Description
 
Dec 03, 2012

2014-ല്‍ ആസ്‌ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേയ്‌ക്ക്‌ കൂപ്പുകുത്തുമെന്ന്‌ മുന്നറിയിപ്പ്‌

image ആസ്‌ട്രലിയയിലെ സാമ്പത്തികപരിഷ്‌ക്കരണ രീതികള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ രാജ്യം 2014 ഓടെ സാമ്പത്തികമാന്ദ്യത്തിലേയ്‌ക്ക്‌ കൂപ്പു കുത്തുമെന്ന്‌ സാക്‌സോ ബാങ്ക്‌ ചീഫ്‌ ഇക്കണോമിസ്റ്റ്‌ സ്റ്റീന്‍ ജാക്കോബ്‌സെന്‍ മുന്നറിയിപ്പ്‌ നല്‌കി. 2013-ല്‍ മൈനിംങ്‌ മേഖലയില്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ബൂം ചെയ്യുമെന്നും മറ്റു മേഖലകള്‍ കണ്ടെത്തിയില്ലെങ്കില്‍ രാജ്യം കഠിനമായ പ്രതിസന്ധിയിലേയ്‌ക്ക്‌ കൂപ്പുകുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‌കി. ഭാവി മുന്നില്‍ കണ്ട്‌ പരിഷ്‌ക്കരണങ്ങള്‍ നടത്തിയില്ലെങ്കില്‍ ആസ്‌ട്രേലിയന്‍ ഡോളറിന്റെ വില കുത്തനെ ഇടിയുമെന്നാണ്‌ ആദ്ദേഹത്തിന്റെ നിഗമനം.

ഇന്‍ഡയറക്ട്‌ ടാക്‌സ്‌ കുറച്ച്‌ വ്യവസായികസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്നും അല്ലെങ്കില്‍ 2014യേട സാമ്പത്തികമാന്ദ്യം രാജ്യത്തെ പിടികൂടുമെന്നുമാണ്‌ അദ്ദേഹം പറയുന്നു. 2013 ഓടെ ജിഡിപിയില്‍ വന്‍ ഇടിവ്‌ ഉണ്ടാകുമെന്നുമാണ്‌ ഇദ്ദേഹത്തിന്റെ കണക്കുക്കൂട്ടല്‍.. ഇപ്പോള്‍ ആസ്‌ട്രേലിയന്‍ ക്യാഷ്‌ റേറ്റ്‌ 3.25 ആണ്‌. ഇത്‌ അടുത്തവര്‍ഷം ആദ്യം .5 ശതമാനം കൂടും. വര്‍ഷാവസാനത്തോടെ 1.25 ആയി കൂടുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‌കി. സാമ്പത്തിക മാന്ദ്യം വിദേശ ഇന്ത്യക്കാര്‍ക്കാവും വന്‍തിരിച്ചടിയുണ്ടാക്കുക. തൊഴിലവസരങ്ങളില്‍ കുറവു വരുവാന്‍ ഇതു കാരണമാകുമെന്നും കണക്കു ക്കൂട്ടല്‍. ഇന്ത്യയിലെ യുവത്വം പ്രത്യേകിച്ച്‌ നഴ്‌സിങ്‌ മേഖല വളരെ പ്രതീക്ഷയോടെയാണ്‌ ആസ്‌ട്രേലിയന്‍ മൈഗ്രേഷനു ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്‌.