Breaking News

Trending right now:
Description
 
Dec 03, 2012

ബ്രിസ്‌ബനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഊഷ്‌മളമായ വരവേല്‍പ്പ്‌

Manu Antony
image ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിവരുന്ന സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ബ്രിസ്‌ബെന്‍ എയര്‍പോര്‍ട്ടില്‍ നവംബര്‍ 29 വ്യാഴാഴ്‌ച രാവിലെ 11.30-ന്‌ സ്വീകരണം നല്‍കി. 



സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി റവ. ഫാ. തോമസ്‌ അരീക്കുഴി കര്‍ദിനാളിനെ സ്വീകരിച്ചു. തുടര്‍ന്ന്‌ ബ്രിസ്‌ബെനിലെ സീറോ മലബാര്‍ വൈദികരുമായി മാര്‍ ആലഞ്ചേരി കൂടിക്കാഴ്‌ച നടത്തി.


ബ്രിസ്‌ബെന്‍ കാത്തലിക്‌ കമ്യൂണിറ്റി ഹോളണ്ട്‌ പാര്‍ക്ക്‌ സെന്റ്‌ ജൊവാക്കിംഗ്‌ പള്ളിയങ്കണത്തില്‍ വൈകുന്നേരം 5.45ന്‌ കര്‍ദിനാളിന്‌ വരവേല്‍പ്പ്‌ നല്‍കി. ബ്രിസ്‌ബെന്‍ അതിരൂപത പ്രതിനിധി വികാരി ജനറാള്‍ മോണ്‍ റവ. ഫാ. പീറ്റര്‍ മനീലിയും സീറോ മലബാര്‍ കാത്തലിക്‌ കമ്മ്യൂണിറ്റിക്കുവേണ്ടി റവ. ഫാ. തോമസ്‌ അരീക്കുഴിയും സ്വാഗതം ആശംസിച്ചു. 


മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ വികാരി ജനറാള്‍ റവ. ഫാ. പീറ്റര്‍ മനീലിയും ബ്രിസ്‌ബെനില്‍ സേവനം അനുഷ്‌ഠിക്കുന്ന മുഴുവന്‍ മലയാളി വൈദികരും സഹകാര്‍മികരായിരുന്നു.

 


 
വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച്‌ ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ക്ക്‌ ക്രൂശിത രൂപം സമ്മാനിച്ചു.




തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സ്വാഗത കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ്‌ തോട്ടങ്കര സ്വാഗതം ആശംസിച്ചു. 

 

സൗത്ത്‌ ബ്രിസ്‌ബെന്‍ ഡീനറിക്കുവേണ്ടി ഡീന്‍ മൈക്കിള്‍ മക്കീറ്റനും യാക്കോബായ സമൂഹത്തിനുവേണ്ടി ഫാ. സിബിയും ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ അല്‍ഫോന്‍സ സമൂഹത്തിന്റെ ഡയറക്‌ടറി പ്രകാശനം ചെയ്‌തു.



 
 മറുപടി പ്രസംഗത്തില്‍ ബ്രിസ്‌ബെന്‍ കത്തോലിക്ക സമൂഹം ആധ്യാത്മീക വളര്‍ച്ചയ്‌ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ പ്രകീര്‍ത്തിക്കുകയും വൈദികനെ നിയമിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്ന്‌ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.  ബ്രിസ്‌ബെന്‍ കാത്തലിക്‌ കമ്യൂണിറ്റിക്കുവേണ്ടി സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്യൂണിറ്റി പ്രസിഡന്റ്‌ ജെയിംസ്‌ മാത്യു ഉപഹാരം നല്‍കി.



 ജനറല്‍ കണ്‍വീനര്‍ ടോം ജോസഫ്‌ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും നടത്തി.