Breaking News

Trending right now:
Description
 
Jan 14, 2015

കോടതിയില്‍ ഹാജരായില്ല; മേധാ പട്‌കര്‍ക്ക്‌ 3000 രൂപാ പിഴ

image അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിന്‌ നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ്‌ മേധാ പട്‌കര്‍ക്ക്‌ 3000 രൂപാ പിഴ നല്‍കേണ്ടിവരും. ന്യൂഡല്‍ഹി മെട്രോപ്പൊലിറ്റന്‍ കോടതിയിലാണ്‌ ഉത്തരവിട്ടത്‌. കോടതി ചെലവിന്‌ പിഴ ഈടാക്കാനാണ്‌ നിര്‍ദേശം. കഴിഞ്ഞ മേയ്‌ 14ന്‌ കോടതി അവസാന അവസരം നല്‍കിയിരുന്നെങ്കിലും മേധാ കോടതിയില്‍ എത്തിയില്ല. സുഖമില്ല എന്ന്‌ മേധയുടെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതും ലംഘിച്ചു. തുടര്‍ന്നാണ്‌ പിഴ ശിക്ഷ. സന്നദ്ധ സംഘടന നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലബര്‍ട്ടീസ്‌ പ്രസിഡന്റ്‌ വി.കെ.സക്‌സനേയും മേധയും തമ്മില്‍ 2000 മുതല്‍ നടക്കുന്ന കേസാണിത്‌.