Breaking News

Trending right now:
Description
 
Jan 13, 2015

ബോയ്‌ഹുഡിന്‌ ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരം

image ബാല്യം പ്രമേയമാക്കിയ റിച്ചാര്‍ഡ്‌ ലിങ്ക്‌ലറ്റന്റെ ബോയ്‌ഹുഡിന്‌ മികച്ച ചിത്രത്തിനിടക്കം മൂന്ന്‌ ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരം. 12 വര്‍ഷം കൊണ്ടാണ്‌ ചിത്രം പൂര്‍ത്തിയാക്കിയത്‌. ബോയ്‌ ഹുഡ്‌ ചിത്രീകരിച്ച റിച്ചാര്‍ഡ്‌ ലിങ്ക്‌ലറ്റനെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു. ഫോക്‌സ്‌ കാച്ചര്‍, ലിമിറ്റേഷന്‍ ഗെയിം, സെല്‍മ, ദി തിയറി ഓഫ്‌ എവരിതിങ്‌ എന്നീ ചിത്രങ്ങളോടാണ്‌ ബോയ്‌ഹുഡ്‌ മത്സരിച്ച്‌ പുരസ്‌കാരം സ്വന്തമാക്കിയത്‌. ബോയ്‌ഹുഡിലെ അഭിനയത്തിന്‌ പട്രീഷ്യ ആര്‍ഗിറ്റെയ്‌ക്ക്‌ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ദി തിയറി ഓഫ്‌ എവരിതിങില്‍ അഭിനയിച്ച ബ്രിട്ടീഷ്‌ നടന്‍ എഡി റെഡ്‌മെയിനെ മികച്ച നടനായും സ്റ്റില്‍ ആലീസിലെ അഭിനയത്തിന്‌ ജൂലിയാന മോറിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. ബേര്‍ഡ്‌മാന്‍, ഇന്റു ദ വുഡ്‌സ്‌, പ്രൈഡ്‌, സെന്റ്‌ വിന്‍സന്റ്‌ എന്നീ ചിത്രങ്ങളെ പിന്തള്ളി കോമഡി വിഭാഗത്തില്‍ ദ ഗ്രാന്‍ഡ്‌ ബുഡാപെസ്റ്റ്‌ ഹോട്ടല്‍ അവാര്‍ഡ്‌ നേടി. ബേര്‍ഡ്‌മാന്‌ മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡ്‌ കിട്ടി. കോമഡി വിഭാഗത്തില്‍ മികച്ച നടനായി മൈക്കല്‍ കീറ്റണും മികച്ച നടിയായി ആമി ആഡംസും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശചിത്രത്തിനുള്ള അവാര്‍ഡ്‌ റഷ്യന്‍ ചിത്രമായ ലെവിയാത്തന്‍ സ്വന്തമാക്കി. പിന്നണി സംഗീതത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ്‌ ദി തിയറി ഓഫ്‌ എവരിതിങ്‌ കരസ്ഥമാക്കി. ടിവി പരമ്പരയില്‍ കോമഡി വിഭാഗത്തില്‍ ആമസോണിന്റെ ട്രാന്‍സ്‌പേരന്റ്‌ പരമ്പര ഗോള്‍ഡന്‍ ഗ്ലോബ്‌ നേടി. ട്രാന്‍സ്‌പേരന്റിലെ അഭിനയത്തിന്‌ ജെഫ്രി ടാമ്പോറിന്‌ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ജയിന്‍ ദ വിര്‍ജിനിലെ നടി ഗിനാ റൊഡ്രിഗസാണു മികച്ച നടി. ലൈഫ്‌ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ജോര്‍ജ്‌ ക്ലൂണിക്ക്‌ സ്വന്തമാക്കി.