Breaking News

Trending right now:
Description
 
Jan 12, 2015

കരിമ്പട്ടികയിലുള്ള ഏജന്‍സി കുവൈറ്റലിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ നടത്തി

image

കുവൈറ്റ്‌ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ സ്വകാര്യ ഏജന്‍സി വീണ്ടു കുവൈറ്റിലേയ്‌ക്ക്‌ നഴ്‌സുമാരെ റിക്രൂട്ട്‌മെന്റ്‌ ചെയ്‌തു വഞ്ചിക്കാന്‍ നീക്കം. ഇവര്‍ റിക്രൂട്ട്‌ ചെയ്‌ത 1500യോളം നഴ്‌സുമാര്‍ കുവൈറ്റില്‍ കുടുങ്ങി കിടക്കുമ്പോഴാണ്‌ ഇതേ ഏജന്‍സി എറണാകുത്തെ പ്രമുഖ ഹോട്ടലില്‍ കഴിഞ്ഞ ദിവസം റിക്രൂട്ട്‌മെന്റ്‌ നടത്തിയത്‌. 
ഫെയ്‌സ്‌ ബുക്കിലൂടെയും വെബ്‌ പേജിലൂടെയും ആയിരുന്നു കുവൈറ്റ്‌ ഓയില്‍ കോര്‍പറേഷന്‍ ഹോസ്‌പിറ്റലിലേയ്‌ക്കുള്ള റിക്രൂട്ട്‌മെന്റ്‌ പരസ്യം നല്‍കിയത്‌. ഇടത്തരക്കാരായ കുടുംബങ്ങളാണ്‌ ഇവരുടെ വലയില്‍ കുടുങ്ങിയിരിക്കുന്നത്‌.
മാസങ്ങളായി നഴ്‌സുമാര്‍ ശമ്പളം ലഭിക്കാതെ കുവൈറ്റില്‍ ദുരിതത്തിലാണ്‌ ഇവര്‍ എംഡി കാണാന്‍ നീക്കങ്ങള്‍ നടത്തി കൊണ്ടിരിക്കെയാണ്‌ പുതിയ റിക്രൂട്ട്‌മെന്റ്‌ വാര്‍ത്ത പുറത്തു വന്നത്‌. ഇവര്‍ നാട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. 
റി്ര്രകൂട്ടമെന്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്‌ നടക്കുന്നുവെന്നത്‌ സര്‍ക്കാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന കേരള സര്‍ക്കാര്‍ ഗവണ്‍മെന്റ്‌ ഏജന്‍സി മുഖേന റിക്രൂട്ട്‌മെന്റിനു പദ്ധതി തയാറാക്കി വരുന്നതിനിടയിലാണ്‌ ഏജന്‍സിയുടെ വന്‍ തട്ടിപ്പ്‌. കുവൈറ്റിലേയ്‌ക്ക്‌ നാലായിരം നഴ്‌സുമാരെയാണ്‌ ഉടന്‍ നിയമിക്കാന്‍ സാധ്യത. സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നഴ്‌സുമാരെ നിയമിക്കുന്നതിനു മുമ്പ്‌ എത്രയും വേഗം നിയമനം നടത്തി ലക്ഷങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ കയ്യില്‍ നിന്നു തട്ടിയെടുക്കാനാണ്‌ ഇവരുടെ നീക്കം. 

300യോളം സ്വകാര്യ ഏജന്‍സികളാണ്‌ വന്‍ തോതില്‍ റിക്രൂട്ട്‌മെന്റിന്റെ പേരില്‍ പണപ്പിരിവ്‌ നടത്തുന്നത്‌. 12 ലക്ഷം രൂപ മിനിമം ചാര്‍ജാക്കുന്ന ഇത്തരം നഴ്‌സിംഗ്‌ ഏജന്‍സിക്കെതിരെ യു എന്‍ എ അടക്കമുള്ള നഴ്‌സിംഗ്‌ സംഘടനകള്‍ രംഗത്ത്‌ എത്തിയിരുന്നു. 

കുവൈറ്റിലെ മെഹബുള്ള എന്ന സ്ഥലത്ത്‌ തട്ടിപ്പ്‌ിന്‌ ഇരയായ 350ലധികം കോട്ടയംകാരായ നഴ്‌സുമാര്‍ ഉണ്ടെന്ന വാര്‍ത്ത ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രവാസി മന്ത്രാലയവുമൊക്കെ ഈ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. എന്നാല്‍ സംഭവം നടന്നു മാസങ്ങളായിട്ടും തങ്ങള്‍ക്ക്‌ ജോലി ലഭിച്ചിട്ടില്ലെന്നാണ്‌ മലയാളി നഴ്‌സുമാര്‍ പറയുന്നത്‌.