Breaking News

Trending right now:
Description
 
Jan 11, 2015

പരോള്‍ കാലാവധികഴിഞ്ഞു; സഞ്‌ജയ്‌ ദത്ത്‌ വീണ്ടും ജയിലില്‍

image 1993ലെ മുംബൈ സ്‌ഫോടനകേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്ത്‌, പരോള്‍ നീട്ടിക്കിട്ടാത്തതിനെ തുടര്‍ന്ന്‌ പൂനയിലെ യെര്‍വാദ സെന്‍ട്രല്‍ ജയിലിലേക്കു മടങ്ങി. 14 ദിവസത്തെ പരോള്‍ തീരുന്നതിനു തൊട്ടുമുമ്പാണ്‌ ആരോഗ്യനില മോശമാണെന്നു കാട്ടി അവധി നീട്ടാന്‍ അപേക്ഷ കൊടുത്തത്‌. ഇതില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന്‌ പരോള്‍ തീര്‍ന്നശേഷം രണ്ടുദിവസംകൂടി വീട്ടില്‍ തങ്ങുകയും ചെയ്‌തു. എന്നാല്‍, അപേക്ഷ തള്ളിയതിനെ തുടര്‍ന്ന്‌ ഇന്നലെ വൈകിട്ടാണ്‌ ജയിലിലേക്ക്‌ മടങ്ങിയത്‌. ജയിലിലേക്കു മടങ്ങുന്നതിനു മുമ്പ്‌ മാധ്യമങ്ങളുടെ ഇടപെടലിനെ സഞ്‌ജയ്‌ ദത്ത്‌ കുറ്റപ്പെടുത്തി. താരപരിവേഷം ഉപയോഗിച്ച്‌ ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചിട്ടില്ല. രാജ്യത്തെ നിയമങ്ങള്‍ പാലിച്ച്‌ എക്കാലവും ജീവിച്ച ഒരു സാധാരണ പൗരനാണു താന്‍. എല്ലാ തടവുകാര്‍ക്കും വര്‍ഷത്തില്‍ ഒരു മാസം അവധിയെടുക്കാമെന്നും അതു നിയമവിരുദ്ധമല്ലെന്നും ദത്ത്‌ പറഞ്ഞു. താരമായതിനാല്‍ പ്രത്യേക പരിഗണന കിട്ടുന്നുവെന്ന തെറ്റിദ്ധാരണ പരത്തുന്നതും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും മാധ്യമങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.