Breaking News

Trending right now:
Description
 
Jan 11, 2015

തൊണ്ണൂറു വര്‍ഷത്തിനുശേഷം ടര്‍ക്കിയിലെ ആദ്യ ക്രിസ്‌ത്യന്‍ ദേവാലയത്തിന്‌ അനുമതി

image ടര്‍ക്കിയിലെ ഇസ്ലാമിക്‌ ഗവണ്‍മെന്റ്‌ 1923-നു ശേഷം ആദ്യമായി ക്രിസ്‌ത്യന്‍ ദേവാലയത്തിന്‌ അനുമതി നല്‌കി. ടര്‍ക്കിയിലെ സിറിയന്‍ സമൂഹത്തിന്റെ ആരാധനയ്‌ക്കായി അനുവദിച്ച ദേവാലയം ഓട്ടോമാന്‍ രാജകാലത്തിനു ശേഷമുള്ള ആദ്യത്തേതാണ്‌.

ഇസ്‌താംബൂളിലെ മര്‍മ്മര കടലിനു സമീപം യെസില്‍ക്കോയ്‌ എന്ന സ്ഥലത്തായിരിക്കും ദേവാലയം നിര്‍മിക്കുക. ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌, അര്‍മീനിയന്‍, കാത്തലിക്‌ ദേവാലയങ്ങള്‍ സ്ഥിതി ചെയ്‌തിരുന്നത്‌ ഇവിടെയാണ്‌. 99 ശതമാനവും മുസ്ലിം ജനത അധിവസിക്കുന്ന രാജ്യമാണ്‌ ടര്‍ക്കി.