Breaking News

Trending right now:
Description
 
Jan 10, 2015

തൈക്കൂടം ബ്രിഡ്‌ജ്‌ ലൈവ്‌ കണ്‍സര്‍ട്ട്‌ മാര്‍ച്ച്‌ 15-ന്‌ വൂളംഗോംങില്‍

image കുറഞ്ഞ കാലം കൊണ്ട്‌ മലയാളികളുടെ ഹരമായി മാറി തൈക്കൂടം ബ്രിഡ്‌ജ്‌ ടീമിന്റെ ലൈവ്‌ കണ്‍സര്‍ട്ട്‌ ഓസ്‌ട്രേലിയയില്‍ അരങ്ങേറുന്നു.

ഐഎഎയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയിലെ വൂളംഗോംങ്‌ യൂണി ഹാളില്‍ മാര്‍ച്ച്‌ 15-ന്‌ തൈക്കൂടം ബ്രിഡ്‌ജിന്റെ ലൈവ്‌ കണ്‍സര്‍ട്ട്‌ അരങ്ങേറുന്നു. വൈകുന്നേരം അഞ്ചരയ്‌ക്കാണ്‌ പരിപാടി. ഗ്ലോബല്‍ മലയാളം പരിപാടിയുടെ മീഡിയ പാര്‍ട്‌ണറാണ്‌.

പ്ലാറ്റിനം ടിക്കറ്റുകള്‍ക്ക്‌ 99 ഡോളറും ഗോള്‍ഡിന്‌ 49 ഡോളറും സില്‍വറിന്‌ 39 ഡോളറുമാണ്‌ നിരക്ക്‌. പതിനഞ്ച്‌ വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ പ്രവേശനം സൗജന്യമാണ്‌. മികച്ച സൗണ്ട്‌ സിസ്റ്റം, സൗജന്യ കാര്‍ പാര്‍ക്കിംഗ്‌ എന്നിവയുണ്ട്‌. ടിക്കറ്റ്‌ ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക: 0450480785, 0426053051, 0404918484