Breaking News

Trending right now:
Description
 
Jan 09, 2015

മണല്‍ മാഫിയയ്‌ക്കെതിരെ നടപടി സ്വീകരിച്ച ദുര്‍ഗ ശക്തിപാല്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍

image
ന്യുഡല്‍ഹി: മണല്‍ മാഫിയക്കെതിരെ നടപടി സ്വീകരിച്ചതിന്‌ ഉത്തര്‍പ്രദ്ദേശ്‌ സര്‍ക്കാര്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത ഐ എ എസ്‌ ഓഫീസര്‍ ദുര്‍ഗ ശക്തിപാലിന്‌ കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസറായി നിയമനം.

 പ്രധാനമന്ത്രി നരേന്ദ്ര മോദി തലവനായ മന്ത്രിതല സമിതി നിയമനം അംഗീകരിച്ചു. നാഗ്‌പാലിനെ അണ്ടര്‍ സെക്രട്ടറി തലത്തില്‍ നിയമിക്കനായി സര്‍വീസ്‌ ചട്ടങ്ങളില്‍ ഇളവു വരുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. 
2013ല്‍ ഗ്രേറ്റര്‍ നോയിഡയില്‍ അനധികൃത മണല്‍കടത്തിന്‌ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ്‌ ദുര്‍ഗ വാര്‍ത്തകളില്‍ നിറഞ്ഞത്‌. എന്നാല്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ദുര്‍ഗയെ പള്ളി മതില്‍ പൊളിക്കാന്‍ ഉത്തരവിട്ടു എന്നാരോപിച്ചു സസ്‌പെന്‍ഡ്‌ ചെയ്യുകയായിരുന്നു. പിന്നീട്‌ ഇത്തരം ഒരു നടപടിക്ക്‌ ഇവര്‍ മുതിര്‍ന്നില്ലെന്നു തെളിഞ്ഞചതിനെ തുടര്‍ന്നു സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. 

ദുര്‍ഗയക്ക്‌യെതിരെ എടുത്ത നടപടിക്കെതിരെ സോണിയ ഗാന്ധിയും രംഗത്ത്‌ എത്തിയിരുന്നു.