Breaking News

Trending right now:
Description
 
Jan 09, 2015

ദുബായില്‍ വീസ കാലാവധികഴിഞ്ഞാല്‍ ഇനി കടുത്ത നടപടി

image വീസ കാലാവധി കഴിഞ്ഞാല്‍ ഏതു സാഹചര്യത്തിലായാലും രാജ്യത്തു തുടരാന്‍ അനുവദിക്കില്ല എന്നതുള്‍പ്പെടെ ദുബായ്‌ എമിഗ്രേഷന്‍ നിയമത്തില്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ വീസ കാലാവധി തീരുന്നതിനു ഒരുദിവസം മുമ്പെങ്കിലും രാജ്യം വിടണമെന്നു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം വീസാകാലാവധി കഴിഞ്ഞിട്ടും കൂടുതല്‍ദിവസം തങ്ങുന്നവര്‍ക്ക്‌ ആ ദിവസങ്ങളിലെ പിഴ, പോകുന്ന സമയത്ത്‌ വിമാനത്താവള കൗണ്ടറില്‍ അടയ്‌ക്കുന്ന സംവിധാനം തുടരും. അതേസമയം പിഴസംഖ്യ 1200 ദര്‍ഹമാക്കി ഉയര്‍ത്തുകയും ചെയ്‌തു. ഒരുമണിക്കൂറിലധികം തങ്ങിയാലും പിഴ അടയ്‌ക്കണമെന്നുള്ളത്‌ നിര്‍ബന്ധമാണ്‌. പിഴസംഖ്യ ട്രാവല്‍ ഏജന്‍സിയുടെ അക്കൗണ്ടില്‍നിന്നു ഈടാക്കാവുന്ന തരത്തിലുള്ള സംവിധാനവും നടപ്പാക്കിയിട്ടുണ്ട്‌.