Breaking News

Trending right now:
Description
 
Jan 09, 2015

ഐ-റീലീസ്‌ തടഞ്ഞു; ലിംഗ നഷ്ടപരിഹാരം വേണമെന്ന്‌ വിതരണക്കാര്‍

image വിക്രം നായകനായ ബിഗ്‌ ബജറ്റ്‌ ചിത്രം ഐ-യുടെ റിലീസ്‌ ഈമാസം 30 വരെ മദ്രാസ്‌ ഹൈക്കോടതി തടഞ്ഞു. നിര്‍മാതാക്കളായ ഓസ്‌കര്‍ ഫിലിംസ്‌ കരാര്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നിര്‍മാണ, ധനകാര്യ സ്ഥാപനമായ പിക്‌ചര്‍ ഹൗസ്‌ മീഡിയ ലിമിറ്റഡ്‌ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ്‌ കോടതി ഉത്തരവ്‌. മൊത്തം 180 കോടിരൂപയാണ്‌ ചിത്രത്തിന്റെ നിര്‍മാണച്ചെലവ്‌. ഓസ്‌കര്‍ ഫിലിംസ്‌ ഉടമകള്‍ പിക്‌ചര്‍ ഹൗസില്‍നിന്നു വാങ്ങിയ വായ്‌പതുക തിരിച്ചുനല്‍കിയില്ലെന്നാണ്‌ പരാതിക്കിടയാക്കിയത്‌. 15 കോടിരൂപയാണ്‌ വായ്‌പയായി നല്‍കിയത്‌. തുക നല്‍കുംവരെ ചിത്രം റിലീസ്‌ ചെയ്യരുതെന്ന്‌ കോടതി നിര്‍ദേശം നല്‍കി.

രജനീകാന്തിന്റെ ലിംഗ ബോക്‌സ്‌ ഓഫീസില്‍ പരാജയമായതിനെ തടര്‍ന്ന്‌ തങ്ങള്‍ക്കു നേരിട്ട നഷ്ടം നികത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ വിതരണക്കാര്‍ നാളെ ചെന്നൈയില്‍ ഉപവാസ സമരം നടത്തുന്നതിനും തീരുമാനിച്ചു. നഷ്ടം പരിഹരിക്കാന്‍ നിര്‍മാതാക്കള്‍ക്കു രജനീകാന്ത്‌ നിര്‍ദേശം നല്‍കണമെന്നാണ്‌ തമിഴ്‌നാട്ടിലെ ഏഴു മേഖലകളിലെ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. തീയേറ്ററുകളില്‍ ചിത്രം കാര്യമായി ഓടിയില്ലെങ്കിലും തങ്ങളില്‍ നിന്നു മുന്‍കൂര്‍ പണം വാങ്ങിയതിനാല്‍ നിര്‍മാതാക്കള്‍ വന്‍ ലാഭമുണ്ടാക്കിയെന്നാണ്‌ ഇവരുടെ ആരോപണം. തീയറ്ററുകളില്‍ സിനിമ ഓടാതെ വന്നതോടെ തങ്ങള്‍ക്ക്‌ 30 കോടി രൂപയുടെ നഷ്ടമാണ്‌ ഉണ്ടായതെന്ന്‌ ഇവര്‍ പറയുന്നു.