Breaking News

Trending right now:
Description
 
Dec 02, 2012

ഫാത്തിമ ഭൂട്ടോ പാക്‌ പാര്‍ലമെന്റിലേക്ക്‌ മത്സരിക്കും

image ബേനസീര്‍ ഭൂട്ടോയുടെ സഹോദരന്‍ മുര്‍ത്താസാ ഭൂട്ടോയുടെ മകളും പ്രശസ്‌ത എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോ പാക്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഫാത്തിമയുടെ രണ്ടാനമ്മയും പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി ഷഹീദ്‌ ഭൂട്ടോ ഗ്രൂപ്പിന്റെ നേതാവുമായ ഗിന്‍വാ ഭൂട്ടോ അറിയിച്ചതാണ്‌ ഇക്കാര്യം. പഞ്ചാബ്‌ പ്രവശ്യയില്‍പ്പെട്ട്‌ റഹിംയാര്‍ ഖാന്‍ ജില്ലയിലെ ലിയാഖത്ത്‌പൂര്‍ ടൗണ്‍ മണ്ഡലത്തില്‍നിന്നാകും ഫാത്തിമ മത്സരിക്കുന്നത്‌. രാഷ്ട്രീയത്തിലിറങ്ങുന്നതിനെക്കുറിച്ചോ മത്സരിക്കുന്നതിനെക്കുറിച്ചോ മുപ്പതുകാരിയായ ഇവരുടെ ഭാഗത്തുനിന്നും വിശദീകരണമെന്നും ഉണ്ടായിട്ടില്ല. 

തന്റെ പിതാവ്‌ മുര്‍ത്താസയുടെ കൊലപാതകത്തെക്കുറിച്ച്‌ ഫാത്തിമ പ്രസിദ്ധപ്പെടുത്തിയ പുസ്‌തകം വിവാദം ഉണ്ടാക്കിയിരുന്നു. സര്‍ദാരി കുടുംബത്തിന്റെ കടുത്ത വിമര്‍ശകകൂടിയാണ്‌ ഫാത്തിമ. കറാച്ചിയിലെ വസതിക്കു വെളിയില്‍ നടന്ന വെടിവയ്‌പില്‍ 1996ലാണ്‌ മുര്‍ത്താസ കൊല്ലപ്പെട്ടത്‌.