Breaking News

Trending right now:
Description
 
Jan 08, 2015

പുതിയ ടയോട്ട ഇന്നോവയും ഫോര്‍ച്യൂണറും വിപണിയില്‍

image ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുതിയ ഇന്നോവ, ഫോര്‍ച്യൂണര്‍ 4x4 ഓട്ടോമാറ്റിക്‌ മോഡലുകള്‍ പുറത്തിറക്കി. ഇന്നോവയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഒട്ടേറെ പരിഷ്‌കാരങ്ങളോടെയാണ്‌ പുതിയ മോഡലുകള്‍ നിരത്തിലെത്തുന്നത്‌.

അധികമൂല്യവും പുതിയ സ്റ്റൈലും കൂട്ടിച്ചേര്‍ത്താണ്‌ യഥാര്‍ത്ഥ അര്‍ബന്‍ എസ്‌യുവി എന്നറിയപ്പെടുന്ന ഫോര്‍ച്യൂണറിന്റെ 4x4 ഓട്ടോമാറ്റിക്‌ മോഡല്‍ വിപണിയിലെത്തുന്നത്‌. ഓഫ്‌ റോഡിംഗിനും സിറ്റി റൈഡിനും ഒന്നുപോലെ അനുയോജ്യമാണ്‌ പുതിയ ഫോര്‍ച്യൂണര്‍. കുടുംബവാഹനം എന്ന നിലയിലും ഏറെ പ്രിയപ്പെട്ടതാണ്‌ ഫോര്‍ച്യൂണര്‍.

ഡാര്‍ക്ക്‌ ഗ്രേ ഡ്യുവല്‍ ടോണ്‍ അലോയ്‌കളും ആകര്‍ഷകമായ ഫ്രന്റ്‌ ഗ്രില്ലുമാണ്‌ പുതിയ മോഡല്‍ ഇന്നോവയ്‌ക്ക്‌. വശങ്ങളില്‍ ആകര്‍ഷകമായ മോള്‍ഡിംഗുകള്‍, ക്രോം ബായ്‌ക്ക്‌ ഡോര്‍ ഗാര്‍ണിഷ്‌, ലോകോത്തര നിലവാരത്തിലുള്ള ജിഒഎ ബോഡി, സിഗ്നല്‍ ഇന്‍ഡിക്കേറ്ററോടു കൂടിയ ഔട്ടര്‍ മിറര്‍ കവര്‍ എന്നിവയാണ്‌ മറ്റു പ്രത്യേകതകള്‍. ഇന്റീരിയറിലും ഒട്ടേറെ മാറ്റങ്ങളുണ്ട്‌. വുഡ്‌ ഫിനിഷ്‌ സ്റ്റീയറിംഗ്‌ വീല്‍, പുതിയ ഡിസൈനിലുള്ള ലെതര്‍ സീറ്റുകള്‍, ഓക്ക്‌ നിറത്തിലുള്ള ഇന്റീരിയര്‍, മൂന്നാം നിരയിലും രണ്ടാം നിരയിലും ഫോള്‍ഡുകള്‍, വുഡ്‌ ഫിനിഷ്‌ ആംറെസ്റ്റ്‌ പാനല്‍, ഓഡിയോ, ഡിവിഡി, സിഡി, യുഎസ്‌ബി, ഓക്‌സ്‌-ഇന്‍, ബ്ലൂടൂത്ത്‌ എന്നിവയ്‌ക്കായി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, റിമോട്ട്‌ കണ്‍ട്രോള്‍ എന്നിവ പുതിയ ഇന്നോവയെ ആകര്‍ഷകമാക്കുന്നു.

സുരക്ഷയ്‌ക്കായി സ്‌റ്റാന്‍ഡാര്‍ഡൈസ്‌ഡ്‌ ഡ്രൈവര്‍ പ്ലസ്‌ പാസഞ്ചര്‍ എസ്‌ആര്‍എസ്‌ ബാഗുകളും ആന്റി ലോക്ക്‌ ബ്രേക്കിംഗ്‌ സിസ്‌റ്റവുമുണ്ട്‌. 2.5 ലിറ്റര്‍ എന്‍ജിനാണ്‌. ലിറ്ററിന്‌ 13.31 കിലോമീറ്റര്‍ വരെ മൈലേജ്‌ ലഭിക്കും.

എക്‌സ്‌റ്റീരിയറിലും ഇന്റീരിയറിലും ഒട്ടേറെ പരിഷ്‌കാരങ്ങളോടെയാണ്‌ പുതിയ ടയോട്ട ഫോര്‍ച്യൂണര്‍ 4x4 എടി പുറത്തിറങ്ങുന്നത്‌. 12 സ്‌പോക്ക്‌ 17 ഇഞ്ച്‌ ഡാര്‍ക്ക്‌ ഗ്രേ അലോയ്‌ വീലുകള്‍, സില്‍വര്‍ ബീസലോടുകൂടിയ ഫ്രന്റ്‌ ഫോഗ്‌ ലാംപുകള്‍, ഫ്രന്റ്‌ ഹെഡ്‌ ലാംപുകളില്‍ സ്‌മോക്ക്‌ പെയ്‌ന്റഡ്‌ ഓര്‍ണമെന്റേഷന്‍, സ്‌മോക്ക്‌ഡ്‌ റിയര്‍ കോംബിനേഷന്‍ ലാംപുകള്‍ തുടങ്ങിയവയാണ്‌ എക്‌സ്റ്റീരിയറിലെ എടുത്തു പറയേണ്ട മാറ്റങ്ങള്‍. പുതിയ ബ്ലാക്ക്‌ ഇന്റീരിയറാണ്‌ മറ്റൊരു പ്രത്യേകത. ടച്ച്‌ സ്‌ക്രീന്‍ ഡിവിഡി ഡിസ്‌പ്ലേ, വോയ്‌സ്‌ റെക്കഗ്നിഷനോടുകൂടിയ നാവിഗേഷന്‍, സ്‌റ്റാന്‍ഡര്‍ഡൈസ്‌ഡ്‌ ഫ്രന്റ്‌ ഡ്രൈവര്‍ പ്ലസ്‌ പാസഞ്ചര്‍ എസ്‌ആര്‍എസ്‌ ബാഗുകള്‍ എന്നിവയുമുണ്ട്‌. 3.0 ലിറ്റര്‍ എന്‍ജിനാണ്‌. ലിറ്ററിന്‌ 11.50 കിലോമീറ്റര്‍ വരെ മൈലേജ്‌ ലഭിക്കും.

നിലവിലുള്ള നിറങ്ങള്‍ക്കു പുറമെ ബ്രോണ്‍സ്‌ മൈക്ക മെറ്റാലിക്‌, സില്‍വര്‍ മെറ്റാലിക്‌ എന്നീ നിറങ്ങളില്‍ കൂടി പുതിയ ഇന്നോവയും ഫോര്‍ച്യൂണറും ലഭ്യമാകും. സുഖസൗകര്യങ്ങളും സുരക്ഷയും ഇന്ധനക്ഷമതയും നല്‍കുന്ന 2015 മോഡല്‍ ഇന്നോവയും ഫോര്‍ച്യൂണറും നിര്‍മ്മിച്ചിരിക്കുന്നത്‌ ടയോട്ടയുടെ ഇന്റര്‍നാഷണല്‍ മള്‍ട്ടിപര്‍പ്പസ്‌ വെഹിക്കിള്‍ പ്ലാറ്റ്‌ഫോമിലാണ്‌.

10,51,451 രൂപ മുതല്‍ 15,80,930 രൂപ വരെയാണ്‌ (എക്‌്‌സ്‌ ഷോറൂം ഡല്‍ഹി) പുതിയ ഇന്നോവയുടെ വില. 24,17,200 രൂപ മുതല്‍ 26,49,429 രൂപ വരെയാണ്‌ പുതിയ ഫോര്‍ച്യൂണറിന്റെ വില.