Breaking News

Trending right now:
Description
 
Jan 08, 2015

ഐ ചിത്രത്തിന്റെ പ്രചരണത്തിനായി വിക്രമും എമിജാക്‌സണും കൊച്ചിയിലെത്തി

image പുതിയ ചിത്രമായ ഐ-യുടെ പ്രചരണത്തിനായി നായകന്‍ വിക്രമും നടി എമി ജാക്‌സണും കൊച്ചിയിലെത്തി. ഇടപ്പള്ളി ലുലു മാളില്‍ ഫ്‌ളാഷ്‌ മോബിനിടെ നര്‍ത്തകരുടെ നടുവിലാണ്‌ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌. തന്റെ ചിത്രങ്ങള്‍ ആവേശത്തോടെ കേരളത്തില്‍ സ്വീകരിക്കപ്പെടാറുണ്ടെന്നും അതിനു ഒത്തിരി നന്ദിയുണ്ടെന്നും വിക്രം പറഞ്ഞു. പറക്കും ചുംബനങ്ങള്‍ നല്‍കി സ്‌നേഹം പ്രകടിപ്പിച്ച താരം ആരാധകര്‍ക്കു സമ്മാനങ്ങളും നല്‍കി. ഹോളിവുഡ്‌ നിരവാരത്തിലെടുത്ത ചിത്രമാണിത്‌. ചിത്രത്തിനുവേണ്ടി മൂന്നു വര്‍ഷമാണു മാറ്റിവച്ചതെന്നു വിക്രം പറഞ്ഞു. മൂന്നു വര്‍ഷംകൊണ്ട്‌ ആറു സിനിമകളെങ്കിലും ചെയ്യാമായിരുന്നു. എന്നാല്‍, അഭിനയിച്ച ചിത്രത്തിന്റെ എണ്ണത്തിലല്ല, ഗുണത്തിനാണു താന്‍ മുന്‍ഗണന നല്‌കുന്നത്‌. നല്ല തിരക്കഥകളാണു സിനിമയില്‍ അഭിനയിക്കാനുള്ള മാനദണ്ഡം- വിക്രം പറഞ്ഞു. നാലുവേഷങ്ങളിലാണ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ഇതിലൊരു വേഷത്തിനായി ശരീരഭാഗം മൂന്നുമാസംകൊണ്ട്‌ 25 കിലോ കുറച്ചു. നിര്‍ദേശങ്ങള്‍ നല്‌കാന്‍ ഡോക്ടര്‍മാരും ട്രെയിനര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ എപ്പോഴുമുണ്‌ടായിരുന്നു. അവരുടെ സഹകരണം ഗുണം ചെയ്‌തതായും വിക്രം പറഞ്ഞു. സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച വിക്രമിന്റെ 50-ാം ചിത്രമാണ്‌ `ഐ'. കേരളത്തില്‍ 225 തീയറ്ററുകളില്‍ റിലീസ്‌ ചെയ്യുന്ന ആദ്യചിത്രമായിരിക്കുമിത്‌. ലോകമെമ്പാടും 20,000 തീയറ്ററുകളിലാണ്‌ ചിത്രം റീലീസ്‌ ചെയ്യുക.