Breaking News

Trending right now:
Description
 
Dec 02, 2012

ദേവസഹായം പിള്ള വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തില്‍

image വിശ്വാസത്തിന്റെ നിറവില്‍ ക്രൈസ്‌തവ രക്തസാക്ഷി ദേവസഹായം പിള്ളയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയും നാമകരണ നടപടികള്‍ക്കുള്ള വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോയാണു നാഗര്‍കോവിലിലെ കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഞായറാഴ്‌ച ദേവസഹായം പിള്ളയെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തിയതായി പ്രഖ്യാപിച്ചത്‌. നിരവധി സഭാ മേലധ്യക്ഷന്മാരും വൈദികരും സന്യസ്‌തരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം നാലിനു ചടങ്ങുകള്‍ ആരംഭിച്ചു. ദേവസഹായം പിള്ളയെ വാഴ്‌ത്തപ്പെട്ടവനായി ഉയര്‍ത്തുന്ന ചടങ്ങിന്റെ രീതികള്‍ കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ വിശദീകരിച്ചു. മുംബൈ ആര്‍ച്ച്‌ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ ദേവസഹായം പിള്ളയുടെ ജീവചരിത്രം വായിച്ചു. തമിഴ്‌ പരിഭാഷയും പിന്നാലെ വായിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കു കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോ മുഖ്യകാര്‍മികനായിരുന്നു. ദേവസഹായം പിള്ളയുടെ പേരില്‍ നട്ടാലത്ത്‌ പള്ളി പണിയുമെന്ന്‌ കോട്ടാര്‍ ബിഷപ്‌ ഡോ. പീറ്റര്‍ റമീജിയൂസ്‌ അറിയിച്ചു.