Breaking News

Trending right now:
Description
 
Sep 20, 2012

സൈന 40 കോടി രൂപയുടെ പരസ്യകരാറില്‍ ഒപ്പുവച്ചു

image ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാള്‍ക്ക്‌ ഇനി പിന്നോട്ട്‌ തിരിഞ്ഞുനോക്കേണ്ടിവരില്ല. കഴിഞ്ഞദിവസം 40 കോടി രൂപയാണ്‌ പരസ്യകരാറിലൂടെ ലഭിച്ചത്‌. രാജ്യത്തെ ഏറ്റവും കൂടുതല്‍ പരസ്യവരുമാനം ലഭിക്കുന്ന താരങ്ങളുടെ പട്ടികയില്‍ സൈനയുടെ പേരും ഉണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്കു പുറമെ വന്‍പരസ്യകരാറില്‍ ഒപ്പുവച്ച ഏക കായികതാരമാണ്‌ സൈന.

റിഥി എന്ന മാനേജ്‌മെന്റ്‌ കമ്പനിയുമായി 40 കോടി രൂപയുടെ മൂന്നുവര്‍ഷത്തെ കരാറിലാണ്‌ ഒളിമ്പിക്‌സ്‌ വെങ്കലമെഡല്‍ ജേതാവ്‌ ഒപ്പുവച്ചിരിക്കുന്നത്‌. സൈന നേരത്തെ ഡെക്കാന്‍ ക്രോണിക്കിള്‍ ഗ്രൂപ്പുമായാണ്‌ കരാര്‍ ഉണ്ടാക്കിയിരുന്നത്‌.