Breaking News

Trending right now:
Description
 
Jan 06, 2015

ഗള്‍ഫുകാരന്റെ ഭാര്യ ഇന്ന്‌ യു ട്യൂബില്‍ റിലീസ്‌ ചെയ്യും

image സോളാര്‍തട്ടിപ്പുകേസിലെ പ്രതി സരിത എസ്‌. നായര്‍ നായികയായ ഹ്രസ്വചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ഗള്‍ഫുകാരന്റെ ഭാര്യ എന്ന പേരില്‍ 15 മിനിട്ടു ദൈര്‍ഘ്യമുള്ള ചിത്രം ഒരുക്കിയിരിക്കുന്നത്‌ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്‌മയായ ടീം പുളിശേരിയാണ്‌. ഇന്ന്‌ യൂ ട്യൂബിലാണ്‌ ഹ്രസ്വചിത്രം റിലീസ്‌ ചെയ്യുന്നത്‌. ഹരീഷ്‌ ചന്ദ്രന്‍ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ ജോഷി മേടയിലാണ്‌. സമൂഹത്തിലെ കപടസദാചാരബോധത്തെ വിമര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നതെന്ന്‌ ചിത്രത്തിന്റെ തിരക്കഥാ കൃത്തായ ഹരീഷ്‌ ചന്ദ്രന്‍ പറഞ്ഞു. സമൂഹത്തിനൊരു സന്ദേശം നല്‌കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. ചിത്രത്തില്‍ അഭിനയിച്ചതിന്‌ പ്രതിഫലം ഇതുവരെ വാങ്ങിയിട്ടില്ലെന്നും ചിത്രത്തിന്റെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം വാങ്ങുകയെന്നും സരിത പറഞ്ഞു.