Breaking News

Trending right now:
Description
 
Jan 05, 2015

WESMA യുടെ ക്രിസ്‌മസ്‌ നവത്സര ആഘോഷങ്ങള്‍

James Joseph
image വെസ്‌റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ കരോള്‍ മത്സരവും ക്രിസ്‌മസ്‌ നവത്സര ആഘോഷങ്ങളും വെന്റ്‌ വര്‍ത്ത്‌ റെഡ്‌ഗം സെന്ററില്‍ നടന്നു. ഡിസംബര്‍ 26 വൈകുന്നേരം 6 മണിക്ക്‌ പരിപാടികള്‍ ആരംഭിച്ചു.

സിഡ്‌നിയില്‍ ബന്ദികളാക്കിയവരില്‍ ജീവന്‍ നഷ്ടപ്പെട്ട കത്രീന ഡോസണ്‍, റ്റോറി ജോണ്‍സ്‌, ക്യൂന്‍സ്ലാന്‍ഡില്‍ കുത്തേറ്റു മരിച്ച 8 കുട്ടികള്‍, പാക്കിസ്ഥാനിലെ പെഷാവറില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുള്‍പ്പെടെയുള്ളവര്‍ എന്നിവര്‍ക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച ശേഷമാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌. ജോസഫ്‌ കളരിക്കല്‍ സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ. ഫാദര്‍ മാത്യൂസ്‌ എ മാത്യു പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. സിഡ്‌നിയിലെ വിവിധ ദേവാലയങ്ങളിലെ വൈദികരായ റവ. ഫാദര്‍ മാത്യൂസ്‌ എ മാത്യു(ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌), ഫാദര്‍ ബെന്നി ഡേവിഡ്‌(സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), ഫാദര്‍ജോസഫ്‌ കുന്നപ്പിള്ളില്‍(സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), ഫാദര്‍ ജോയി കടമ്പാട്ടുപറമ്പില്‍(സീറോ മലബാര്‍ ചര്‍ച്ച്‌ പരമാറ്റ) എന്നിവര്‍ ചേര്‍ന്ന്‌ നിലവിളക്കില്‍ തിരികള്‍ കൊളുത്തി.

വിധികര്‍ത്താക്കളായ കര്‍ണ്ണാടക സംഗീതത്തില്‍ കേരള സര്‍വ്വകലാശാലയില്‍നിന്നും ഡോക്ടറേറ്റ്‌ നേടിയ ഡോ. സ്‌മിത ബാലു, സംഗീത സംവിധായകനും കീബോര്‍ഡിസ്‌റ്റുമായ രമേഷ്‌ വിജയ്‌, സംഗീതസംവിധായകനും ഗായകനുമായ ഡോ. മരളി വെങ്കിട്ടരാമന്‍ എന്നിവരെ ദിവ്യ ബിനോയി സദസ്സിനു പരിചയപ്പെടുത്തി. ആറു സംഘങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക്‌ കമ്മ്യൂണിറ്റി, സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌, സീറോ മലങ്കര കാത്തലിക്‌ കമ്മ്യൂണിറ്റി, സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കമ്മ്യൂണിറ്റി, ക്യാംപല്‍ ടൗണ്‍ എന്നീ സംഘങ്ങളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.

ഫാദര്‍ ജോബി കടമ്പാട്ടുപറമ്പില്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. തുടര്‍ന്നു നടന്ന വിവിധ കലാപരിപാടികളില്‍, നൃത്തശില്‍പ്പം, ഏഴു വയസുകാരി ലവീനയുടെ ക്രിസ്‌മസ്‌ കഥ, മിമിക്‌സ്‌ പരേഡ്‌ എന്നിവ ശ്രദ്ധാകേന്ദ്രമായി.
കരോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌ ഗായക സംഘത്തിന്‌ ഫാ. ബെന്നി ഡേവിഡ്‌ Wesma എവര്‍റോളിംഗ്‌ ട്രോഫിയും വര്‍ഗീസ്‌ പുന്നക്കല്‍, പുന്നയൂര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സ്‌പോണ്‍സര്‍ ചെയ്‌ത 750 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും നല്‍കി. 

രണ്ടാം സ്‌ഥാനം നേടിയ സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക്‌ കമ്മ്യൂണിറ്റി ഗായക സംഘത്തിന്‌ ഫാ. ജോസഫ്‌ കുന്നപ്പള്ളി Wesma എവര്‍റോളിംഗ്‌ ട്രോഫിയും ജിജു പീറ്റര്‍, പീറ്റഴ്‌സണ്‍ ട്രാവല്‍സ്‌ സ്‌പോണ്‍സര്‍ ചെയ്‌ത 500 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും നല്‍കി. 

നീല്‍ ലോയേഴ്‌സ്‌, ബ്ലൂമൂണ്‍ റസ്‌റ്റോറന്റ്‌, മൂവ്‌ റിയാലിറ്റി, ക്രിസ്‌ ജയിംസ്‌ ഫോട്ടോഗ്രാഫി എന്നിവരായിരുന്നു മറ്റു സ്‌പോണ്‍സര്‍മാര്‍.

ദിവ്യ ബിനോയി നന്ദി പറഞ്ഞു. തുടര്‍ന്ന്‌ ബ്ലൂമൂണ്‍ റസ്‌റ്റോറന്റ്‌ സ്‌പോണ്‍സര്‍ ചെയ്‌ത വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.