Breaking News

Trending right now:
Description
 
Jan 05, 2015

ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്കെതിരെ 50 കോടി ആവശ്യപ്പെട്ട്‌ ദിലീപിന്റെ വക്കീല്‍ നോട്ടീസ്‌

image ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്കെതിരെ 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ നടന്‍ ദിലീപ്‌ വക്കീല്‍ നോട്ടീസ്‌ അയച്ചു. തിനിക്കെതിരെ അപകീര്‍ത്തിയുണ്ടാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നു കാട്ടിയാണ്‌ നടപടി. ചാലക്കുടിയില്‍ ദിലീപ്‌ പണികഴിപ്പിച്ച ഡി സിമാസ്‌ എന്ന തീയേറ്റര്‍ സമുച്ചയം പണിതിരിക്കുന്നത്‌ സര്‍ക്കാര്‍വക പുറമ്പോക്ക്‌ ഭൂമിയിലാണെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ചാലക്കുടിയിലെ ഈ ഭൂമി കൊച്ചി രാജകുടുംബത്തിന്റേതാണെന്നും പിന്നീട്‌ ഈ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയതാണെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. 1964-ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ അനുസരിച്ച്‌ ഈ ഭൂമി സര്‍ക്കാരിന്റേതാണെന്നും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതുപയോഗിക്കാന്‍ അധികാരമില്ലെന്നും ദിലീപിനെതിരെ കോടതിയില്‍ പരാതിയെത്തി. അതേസമയം 2006-ല്‍ ഈ ഭൂമിയില്‍നിന്നു 92.9 സെന്റ്‌ ഭൂമി നടന്‍ ദിലീപ്‌ വാങ്ങിയെന്നാണ്‌ രേഖയില്‍ പറയുന്നത്‌. 2013-ല്‍ ഇതിനെതിരെ ഉയര്‍ന്ന പരാതിയില്‍ ദിലീപിന്റെ കൈവശമുള്ളത്‌ പുറമ്പോക്ക്‌ ഭൂമിയല്ലെന്ന്‌ തൃശൂര്‍ കലക്ടര്‍ ഉത്തരവിടുകയും ചെയ്‌തു. ഉടമസ്ഥാവകാശം ദിലീപിനായിരിക്കെയാണ്‌ പുറമ്പോക്ക്‌ ഭൂമിയാണെന്നുള്ള റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. വാര്‍ത്ത്‌ തനിക്കുവരുത്തിയ മാനഹാനി ചെറുതല്ലെന്നാണ്‌ വക്കീല്‍ നോട്ടീസില്‍ പറയുന്നത്‌. നോട്ടീസ്‌ കൈപ്പറ്റി 10 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റു നിയമനടപടി നേരിടേണ്ടിവരുമെന്നും ചൂണ്ടികാണിച്ചിട്ടുണ്ട്‌.