Breaking News

Trending right now:
Description
 
Jan 04, 2015

വൈസ്മെൻ കള്ബ് ക്രിസ്മസ് ന്യൂ ഈയർ ആഘോഷങ്ങൾ ന്യൂയോർക്കിൽ

image
ന്യൂയോർക്ക്: YMCA യുടെ പോഷക സംഘടനയായ വൈസ്മെൻ ഇൻറർ നാഷണൽ കള്ബിൻറെ  ആഭിമുഖ്യത്തിൽ ലോങ്ങ്‌ അയലന്റ്റ് ക്ലബും,ഫ്ലോറൽപാർക്ക്  ക്ലബും ചേർന്ന് ഫ്ലോറൽപാർക്കിലുള്ള ടൈസണ്‍  സെന്ററിൽ വച്ച്  ക്രിസ്മസ് ന്യൂ ഈയർ ആഘോഷങ്ങൾ മികവുറ്റതായി.
"നീതി ബോധത്തോടൊപ്പം കർമ്മവും ഉറപ്പാക്കുക" എന്നതായിരുന്നു പ്രധാന ചിന്താവിഷയം സേവനത്തിനു ഉദാത്തമാതൃകയായി ലോകമെമ്പാടുംപ്രവർത്തിക്കുന്ന ഈ ക്ലള്ബ് ന്യൂയോർക്കിൽപ്രവർത്തന മാരമ്പിചിട്ടു രണ്ട് വർഷമേ ആയിട്ടുള്ളൂ എങ്കിലും ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാനായി എന്ന് നോർത്ത് അടലാനടിക് റീജിയണൽ ഡ യ റ ക്ടർ ഇലക്റ്റ് ഷാജു സാം പറഞ്ഞു   , ലോങ്ങ്‌ അയലന്റ്റ് കള്ബിൻറെ  ആഭിമുഖ്യത്തിൽ ഫിലിപ്പിയൻസിലെ കൊടുംകാറ്റു ദുരന്തത്തിൽ പെട്ടവർക്ക് സഹായം എത്തിക്കാനായെങ്കിൽ 
 ഫ്ലോറൽപാർക്ക് കള്ബിൻറെ  ആഭിമുഖ്യത്തിൽ  ഈവർഷം സാമ്പത്തിക മായി പ്രയാസം അനുഭവിക്കുന്ന ഹൃദയശസ്ത്രക്രീയ  ആവശ്യമായ കുഞ്ഞുങ്ങളുടെ  പെട്ടവർൾക്ക് സഹായം എത്തിക്കാനുളള പദ്ധതികളുമായിട്ടാണ് മുന്നോട്ട് വന്നിട്ടുള്ളത് എന്ന് ഫ്ലോറൽപാർക്ക് ക്ലള്ബ് പ്രസിടണ്ട് പോൾ ചുള്ളിയിൽ പറഞ്ഞു.
തിന്മയെ നന്മയാൽ കീഴടക്കുക എന്ന മാനവികതയുടെ ഉദാത്ത പാഠമാണ് ക്രിസ്തു ലോകത്തിന് നൽകിയതെന്നും, ക്രിസ്മസ് നല്കുന്ന സ്വാന്തനവും ഉണർവും ക്രിസ്ത്യാനികൾക്ക് മാത്രമല്ല ലോകത്തിന് മുഴുവന്റെയും അവകാശമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ  വാസുദേവ് പുളിക്കൻ പറഞ്ഞു. 
ഇരു ക്ലബ്ബുകളും ചേർന്ന് സംയുക്തമായി നടത്തിയ ക്രിസ്തുമസ് സംഘ ഗാനങ്ങൾ, ചിത്രീകരണങ്ങൾ, ദൃശ്യവിസ്മയമാർന്ന കലാപരിപാടികൾ എന്നിവ ആഘോഷം  മികവുറ്റതായി. കലാപരിപാടികൾക്ക് ജേക്കബ് വർഗീസ്‌, ജിക്കു  ജേക്കബ്, ഉണ്ണൂണ്ണി തോമസ്‌ എന്നിവർ നേതൃത്വം നൽകി. മെലനി ജോണ്‍ യു എസ് ദേശീയ ഗാനം ആലപിച്ചു. വർഘീസ് ലൂക്കോസ് പ്രതിക്ഞാ വാചകം ചൊല്ലികൊടുത്തു. സെക്രട്ടറി കോരസണ്‍ വർഗീസ് സ്വാഗതവും ലോങ്ങ്‌ അയലന്റ്റ് ക്ലബു സെക്രട്ടറി ഷാജി ചാമക്കാല കൃതക്ഞ്ഞതയും പറഞ്ഞു