Breaking News

Trending right now:
Description
 
Jan 03, 2015

റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ നടി ശരണ്യമോഹനും പങ്കാളിയാകും

image ദേശീയ ഗെയിംസ്‌ പ്രചാരണത്തിന്റെ ഭാഗമായി ജനുവരി 20ന്‌ സംസ്ഥാനത്ത്‌ എല്ലായിടത്തും ഒരേസമയത്ത്‌ നടക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ ചലച്ചിത്രനടി ശരണ്യമോഹനും പങ്കാളിയാകും. ആലപ്പുഴയിലെ മെഗാറണ്ണിലാണ്‌ ശരണ്യ പങ്കെടുക്കുന്നത്‌. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ കേരളത്തിലെത്തുമ്പോള്‍ കേരളത്തിന്റെ ഐക്യം തിരിച്ചറിയുന്നത്‌ നമ്മള്‍ ഒന്നിച്ച്‌ അണിനിരക്കുന്ന ഓട്ടം കണ്ടാകണമെന്ന്‌ ശരണ്യ പറഞ്ഞു. പ്രായഭേദമെന്യേ എല്ലാവരും ഓട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്‌. അത്‌ലിറ്റുകളും മറ്റു കായികതാരങ്ങളും ഒരുമിച്ച്‌ ഓടും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുന്നില്‍ ഓടുമ്പോള്‍ നമ്മള്‍ എങ്ങനെയാണ്‌ മാറി നില്‍ക്കുക- ശരണ്യ ചോദിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കായികമേളയുടെ ഭാഗമാകാന്‍ കാത്തിരിക്കുകയാണെന്നും നടി പറഞ്ഞു.