Breaking News

Trending right now:
Description
 
Jan 03, 2015

റിലീസ്‌ ചെയ്‌ത്‌ 14 ദിവസത്തിനുള്ളില്‍ പികെ വാരിക്കൂട്ടിയത്‌ 278.52 കോടി രൂപ

image വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ ആമിര്‍ഖാന്റെ ചിത്രം പികെ ജൈത്രയാത്ര തുടരുന്നു. പണം വാരിക്കൂട്ടുകയാണ്‌ പികെ. ചിത്രം റീലീസ്‌ ചെയ്‌ത്‌ 14 ദിവസത്തിനുള്ളില്‍ പികെയുടെ കലക്ഷന്‍ 278.52 കോടിരൂപയാണ്‌. അതും ഇന്ത്യയില്‍നിന്നുമാത്രം. ബോളിവുഡില്‍ ഏറ്റവുമധികം കളക്‌ഷന്‍ നേടിയ ധൂം ത്രീ യെ മറികടന്നാണ്‌ പികെയുടെ ജൈത്രയാത്ര. ധൂം ത്രിയ്‌ക്ക്‌ 271.82 കോടിരൂപയേ വാരാനായുള്ളൂ. ഈ ചിത്രത്തിലും ആമീര്‍ ആയിരുന്നു നായകന്‍. പികെയും വന്‍ ഹിറ്റായതോടെ ബോളിവുഡില്‍ ഏറ്റവുമധികം പണംവാരികൂട്ടിയ ആദ്യ രണ്ടുചിത്രങ്ങളും ആമീര്‍ഖാന്റെ പേരിലാവുകയും ചെയ്‌തു. വിദേശത്തുനിന്നു പികെ ഇതുവരെ 124 കോടി രൂപ നേടി. ഹിന്ദുമതത്തിനെതിരാണു ചിത്രമെന്ന്‌ ആരോപിച്ചു ബജ്‌റങ്‌ദളിന്റെ നേതൃത്വത്തില്‍ പല സ്ഥലങ്ങളിലും ചിത്രംപ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. എന്നാല്‍ കലക്ഷനെ ഇതു ബാധിച്ചിട്ടില്ലെന്നതാണ്‌ പ്രത്യേകത. രാജ്‌കുമാര്‍ ഹിറാനി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ആമിര്‍ഖാന്‍ അന്യഗ്രഹജീവിയായാണ്‌ അഭിനയിക്കുന്നത്‌. അതിനിടെ ജയ്‌പൂരില്‍, ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മതവികാരങ്ങളെ വൃണപ്പെടുത്തിയെന്നും മതസ്‌പര്‍ദ്ധ വളര്‍ത്തുന്നുവെന്നും ആരോപിച്ചു ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്‌, മുഖ്യനടന്‍ എന്നിവര്‍ക്കെതിരേ കേസെടുത്ത്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.