Breaking News

Trending right now:
Description
 
Jan 02, 2015

റോജി റോയിയുടെ ആത്മഹത്യ: നഴ്‌സിംഗ് കോളെജിനെയും അധികൃതരെയും പ്രതികളാക്കി റിപ്പോര്‍ട്ട്

image

കിംസ് ആശുപത്രിയിലെ  നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന റോജി റോയി മരിച്ച സംഭവത്തില്‍ നഴ്‌സിംഗ് കോളെജിനെയും അധികൃതരെയും പ്രതികളിലാക്കി 
പോലീസ്  റിപ്പോര്‍ട്ട്. കിംസ് നഴ്‌സിംഗ്  കോളെജിലെ ഹോസ്റ്റിലിലുണ്ടായ സംഭവങ്ങളാണ് റോജി റോയിയുടെ ആത്മഹത്യയ്ക്ക് വഴി തെളിച്ചത്. ഹോസ്റ്റലിലെ ഒരു കുട്ടിയുടെ പേരു ചോദിച്ചതുമുണ്ടായ  തര്‍ക്കം പരാതിയായി മാറുകയായിരുന്നു. . ആ പരാതികള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍  പറഞ്ഞവസാപ്പിച്ചവയായിരുന്നു.  എന്നാല്‍ വിഷയത്തില്‍ ഇടപ്പെട്ട വൈസ്പ്രിന്‍സിപ്പളും ക്ലാസ് കോര്‍ഡിനേറ്ററും ജൂണിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു റാഗിംഗ് പരാതി എഴുതി വാങ്ങുകയായിരുന്നു. മരിച്ച വിദ്യാര്‍ത്ഥിനിക്കെതിരെയുള്ള പരാതി കൈകാര്യം ചെയ്തിലുള്ള പിഴവാണ്  വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടാന്‍  കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം ഭാഗം വിശദീകരിക്കാന്‍ അനുവദിക്കാതെ  പരാതിക്കാരുടെ മുന്നില്‍ വച്ചു കുട്ടിയെ ശാസിക്കുകയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി.  ബധിര മൂക ദമ്പതികളുടെ  മകളായ കുട്ടിയെ കൈകാര്യം ചെയ്യുന്നതില്‍  ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  മാതാപിതാക്കളെ ഹോസ്പിറ്റലില്‍ വിളിച്ചു വരുത്തുമെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതില്‍ കുട്ടി മാനസിക വിഷമത്തിലായിരുന്നു. പാട്ടു പാടുന്നതിലും പഠനത്തിലും മിടുക്കിയായിരുന്ന കുട്ടിയെന്നു റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നു.  കുട്ടിയെ കുറിച്ച് കോളെജിലും ഹോസ്റ്റലിലും മികച്ച അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബിജുവാണ് റിപ്പോര്‍ട്ട് കൈമാറിയത്. 


കുണ്ടറ നല്ലില സ്വദേശിയായ റോയി ജോര്‍ജിന്റെയും സജിതയുടെയും മകളാണ് റോജി  

റോജിയ ആത്മഹത്യയല്ലെന്നു ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ശക്തമായ ഇടപെടലാണ്  നടത്തിയത്. റോജിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു   ഫെയ്‌സ്ബുക്കില്‍ ഒരു പേജു തന്നെ ആരംഭിച്ചിരുന്നു. 

 കിംസിലെ റാഗിങ്ങിനെതിരെ റോജി മറ്റൊരു ജൂണിയര്‍ വിദ്യാര്‍ത്ഥിക്കു വേണ്ടി പരാതി നല്കിയെന്നും അതില്‍  ക്ഷുഭിതരായ മാനേജ്‌മെന്റ് മറ്റു ജൂണിയര്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചു റോജിക്കെതിരെ റാഗിംങ്ങ്  പരാതി കെട്ടിചമയ്ക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
 
 കുട്ടിയെ ചോദ്യം ചെയ്യാനെന്ന വ്യാജേനെ  വിളിച്ചു വരുത്തി പ്രിന്‍സിപ്പള്‍  അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗം നടത്തിയെന്നും പരാതിയില്‍ പറയുന്നു.  ഈ സംഭവത്തെ തുടര്‍ന്നു പ്രിന്‍സിപ്പല്‍  അവധിയില്‍ പോയിരിക്കുകയാണ്.

 ഒരു കുടുംബത്തിന്റെ ഏകപ്രതീക്ഷയായ യുവതിക്ക് ദാരുണമന്ത്യം ഉണ്ടായിട്ടും മാധ്യമങ്ങള്‍ കിംസ് എന്ന കോര്‍പറേറ്റ് ഹോസ്പിറ്റല്‍ ഭീമന്റെ വാക്കുകള്‍ വെള്ളം തൊടാതെ വിഴുങ്ങി വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും റോജിക്കു വേണ്ടി രൂപികരിച്ച  ഫെയ്‌സ്ബുക്ക് പ്രതികരണ സെല്‍ പറയുന്നു. 

 ആശുപത്രിയില്‍ വച്ചു സഹപാഠികളോട് സംസാരിക്കാന്‍ ബന്ധുക്കളെ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. 

 പതിനൊന്നു മണിക്ക് ബന്ധുക്കളോടു റോജി സന്തോഷത്തോടെ സംസാരിച്ചിരുന്നുവെന്നും  എന്നാല്‍ പന്ത്രണ്ടു മണിയോടെ ആശുപത്രിയുടെ പത്താം നിലയില്‍ നിന്നു ചാടി മരിച്ചുവെന്നുവാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ആറു മണിക്കൂര്‍ കഴിഞ്ഞാണ് മരണം  കിംസ് അധികൃതര്‍ സ്ഥിരികരിച്ചത്.  റോജിയുടെ മരണം കരുതികൂട്ടിയുള്ള  കൊലപാതകമാണെന്ന സംശയവും ബന്ധുക്കള്‍ ഉന്നയിക്കു ന്നുണ്ട്. 
 കഴിഞ്ഞ വ്യാഴാഴ്ചയാണ്  റോജി റോയിയെ തിരുവനന്തപൂരം കിംസ് ആശുപത്രിയിലെ പത്താംനിലയില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഗിംങ്ങ് നടത്തിയെന്ന  പരാതിയില്‍ അന്വേഷണം നേരിടുന്ന റോജി വിശദീകരണം