Breaking News

Trending right now:
Description
 
Jan 01, 2015

കേരളത്തിലെ ഇടതുപക്ഷം പുനർ നിർവചിക്കപ്പെടുന്നുവോ?-പാര്‍ട്ട് 1

കൂത്തുപറമ്പൻ
image കേരളം അടുത്തിടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് തീവ്ര ഇടതുപക്ഷ പ്രസ്ഥാനമായ സി പി ഐ (മാവോയിസ്റ്റ്) ന്റെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ ആണ്. വയനാട്ടിലെ വെള്ളമുണ്ടയിൽ പോലീസുമായി നേർക്കുനേർ നടത്തിയ വെടിവയ്പ്പ് അടക്കം കഴിഞ്ഞ മാസം മൂന്ന് ആക്രമണങ്ങള്‍ നടത്തിയാണ് ഈ സംഘടന മാധ്യമങ്ങളിൽ നിറഞ്ഞത് . നവംബര്‍ പത്തിനാണ് കൊച്ചിയിലെ പനമ്പള്ളി നഗറിലുള്ള നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫിസില്‍ മുഖംമൂടി ധരിച്ചെത്തിയ ഒമ്പതു മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്.

ഇതേ മാസം തന്നെ 18നു വയനാട്ടിലെ തിരുനെല്ലിയിലുള്ള അഗ്രഹാരം റിസോര്‍ട്ടിന്‍റെ ഓഫിസും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഓഫിസ് ഉപകരണങ്ങളും സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ആറുപേരുള്ള മാവോയിസ്റ്റ് സംഘം അടിച്ചു തകര്‍ത്തു. ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകുമ്പോഴും, ഭരണകൂടവും അതുമായി ബന്ധപ്പെട്ട മിഷനറികളും മാത്രമാണ് ആക്രമണങ്ങളെ അപലപനീയം എന്നും അടിച്ചമർത്തപ്പെടെണ്ടത് എന്നും പറയുന്നത് ശ്രദ്ധേയമാണ്.

സാധാരണ ജനങ്ങൾ സി പി ഐ (മാവോയിസ്റ്റ് ) ന്റെ കേരളത്തിലെ സമീപകാല ആക്രമണങ്ങളെ മാനസികമായി അനുകൂലിക്കുന്നവർ ആണ്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഉറച്ച രാഷ്ട്രീയ ബോധവും ലക്ഷ്യവുമാണ് സി പി ഐ (മാവോയിസ്റ്റ് ) ന്റെ മുഖ്യ അടിസ്ഥാനം. അവർ തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ഊന്നി നിന്നുകൊണ്ട് പ്രവർത്തിക്കുമ്പോൾ, പൂർണ്ണമായും രാഷ്ട്രീയ ബോധം ഉള്ള കേരള സമൂഹത്തിന് ഇവരുടെ പ്രവർത്തനങ്ങളെ കണ്ണുമടച്ച് തള്ളിക്കളയാൻ എളുപ്പമാകില്ല.

ഇതിന്റെ ഉത്തമ ഉദാഹരണമാണ് മാവോയിസ്റ്റ് ആക്രമണങ്ങളുടെ പാലക്കാട്ട് നിന്നും പോലീസ് പിടിയിലായ അരുണ്‍ ബാലൻ , ശ്രീകാന്ത് എന്നിവർ പോലീസിന് നല്കിയിരിക്കുന്ന മൊഴി .

'തങ്ങൾ മാർക്സിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തകർ ആയിരുന്നു എന്നും. പാർട്ടി അടിസ്ഥാന വർഗങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും വ്യതിചലിചുകൊണ്ട് നയങ്ങൾ തീരുമാനിക്കുകയും ചെയ്തപ്പോഴാണ് തങ്ങൾ മാവോയിസ്റ്റ് പ്രവർത്തകരുമായി അടുത്തത്' എന്നായിരുന്നു ഇവരുടെമൊഴി. സമീപ ഭാവിയിലും കൂടുതൽ ആക്രമണങ്ങൾ മാവോയിസ്റ്റ് സംഘടന കേരളത്തിൽ നടത്താൻ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നാണ് രഹസ്യാന്വഷണ ഏജൻസികൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.