Breaking News

Trending right now:
Description
 
Dec 02, 2012

നാനോ, ഇന്‍ഡിക്ക വില്‍പ്പന കുറഞ്ഞു, മഹീന്ദ്രയ്‌ക്ക്‌ 18% വളര്‍ച്ച

Ria Merlin, riamerlin@hotmail.com
image നവംബറില്‍ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയുടെ വില്‍പ്പനയില്‍ 18 ശതമാനം വര്‍ദ്ധന. ആകെ 48143 യൂണിറ്റുകളാണ്‌ മഹീന്ദ്ര വിറ്റഴിച്ചത്‌... അതേസമയം ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പനയില്‍ 13.43 ശതമാനം ഇടിവുണ്ടായി. 

കഴിഞ്ഞ വര്‍ഷം 76816 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്ന സ്ഥാനത്ത്‌ നവംബറില്‍ 66500 യൂണിറ്റുകള്‍ വില്‍ക്കാനേ കഴിഞ്ഞുള്ളൂ. പാസഞ്ചര്‍ വാഹനങ്ങളുടെ കാര്യത്തില്‍ 343.99 ശതമാനം ഇടിവുണ്ടായി നാനോകാറുകളുടെ കാര്യത്തില്‍ 45.27 ശതമാനമാണ്‌ ഇടിവ്‌. കഴിഞ്ഞ വര്‍ഷം 6401 നാനോ കാറുകള്‍ വിറ്റിടത്ത്‌ ഈ വര്‍ഷം 3503 കാറുകളേ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 



ഇന്‍ഡിക്കയുടെ വില്‍പ്പനയില്‍ 36.34 ശതമാനം കുറവുണ്ടായി. കഴിഞ്ഞ നവംബറില്‍ 10926 ഇന്‍ഡിക്ക കാറുകള്‍ വിറ്റതില്‍ ഈ വര്‍ഷം 6956 കാറുകള്‍ വില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇന്‍ഡിഗോകളും താഴേയ്‌ക്കാണ്‌. 6213 കാറുകളില്‍നിന്ന്‌ 3709 കാറുകളായി 40.30 ശതമാനമാണ്‌ ഇടിവ്‌.. 



എന്നാല്‍ സുമോ, സഫാരി, ആര്യ എന്നിവയുടെ കാര്യത്തില്‍ വളര്‍ച്ചയുണ്ട്‌. കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 21.47 ശതമാനം ഇടിവു രേഖപ്പെടുത്തിയപ്പോള്‍ മീഡിയം, ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക്‌ 40.89 ശതമാനം വീഴ്‌ചയുണ്ടായി. കയറ്റുമതിയില്‍ 4.67 ശതമാനം കുറവു കഴിഞ്ഞ വര്‍ഷം നവംബറില്‍ 40722 യൂണിറ്റുകളായിരുന്നു മഹീന്ദ്രയുടെ വില്‍പ്പന. ആഭ്യന്തരവില്‍പ്പന 38159 യൂണിറ്റില്‍നിന്ന്‌ 23 ശതമാനം വളര്‍ച്ചയുമായി 46755 യൂണിറ്റിലെത്തി. 




പാസഞ്ചര്‍ വാഹനങ്ങളുടെ കാര്യത്തില്‍ 38 ശതമാനം വളര്‍ച്ചയുണ്ട്‌. എന്നാല്‍, കയറ്റുമതി 46 ശതമാനം ഇടിഞ്ഞ്‌ 1388 യൂണിറ്റുകളായി.