Breaking News

Trending right now:
Description
 
Jan 01, 2015

10 ലക്ഷം നല്‍കിയില്ല; നടി അസിന്റെ ഫ്‌ളാറ്റ്‌ ജപ്‌തി ചെയ്യാന്‍ കോടതി ഉത്തരവ്‌

image ഇന്റീരിയര്‍ ഡിസൈനിങ്‌ കമ്പനിയുടെ ഹര്‍ജിയില്‍ നടി അസിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ അപ്പൂര്‍ട്ട്‌മെന്റിനു കോടതിയുടെ ഇടക്കാല ജപ്‌തി ഉത്തരവ്‌. രവിപുരത്തെ സോബിത്ത്‌ എന്റര്‍പ്രൈസസ്‌ ഉടമ ജയലക്ഷ്‌മി നായിക്കാണ്‌ ഹര്‍ജിക്കാരി. അസിന്റെ പിതാവ്‌ ജോസഫ്‌ തോട്ടുങ്കലിന്റെ പേരിലാണ്‌ അപ്പാര്‍ട്ടുമെന്റിന്റെ മുക്ത്യാര്‍. അപ്പാര്‍ട്ടുമെന്റില്‍ അലങ്കാര ജോലികള്‍ ചെയ്‌ത ഇനത്തില്‍ 10 ലക്ഷം രൂപ നല്‍കാന്‍ തയാറായില്ലെന്ന്‌ ആരോപിച്ചാണു ഹര്‍ജിക്കാരി ജില്ലാ കോടതിയെ സമീപിച്ചത്‌. കേസില്‍ സെക്യൂരിറ്റി നിക്ഷേപമായി ഈമാസം 14 നു മുമ്പ്‌ 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്‌ക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്‌.