Breaking News

Trending right now:
Description
 
Dec 31, 2014

കുടുംബങ്ങളുടെ സത്‌പേരു നിലനിര്‍ത്താനും കുടുംബാംഗങ്ങള്‍ക്കു കടമ: സിസ്റ്റര്‍ കാതറിന്‍

image ആലപ്പുഴ: കുടുംബങ്ങളുടെ മികച്ച പാരമ്പര്യത്തോടൊപ്പം പരമ്പരാഗതമായി ലഭ്യമാകുന്ന സത്‌പേരു നിലനിര്‍ത്താനും കുടുംബാംഗങ്ങള്‍ക്കു കടമയുണ്ടെന്നു തിരുഹൃദയ സഭ കൗണ്‍സിലര്‍ സിസ്റ്റര്‍ കാതറിന്‍ നെടുമ്പുറം.

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗത്തിന്റെ എട്ടാമതു വാര്‍ഷിക സംഗമത്തില്‍ 'ദൃഢമായ കുടുംബ ബന്ധത്തിന്' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സിസ്റ്റര്‍.

വിദ്യാഭ്യാസ, കായിക രംഗങ്ങൡ മികവു പ്രകടിപ്പിച്ചവരെ സംഗമം അനുമോദിച്ചു. മുംബൈയില്‍ നടത്തിയ എച്ച്.ഡി.എഫ്.സി ബാങ്ക് ദേശീയ ടേബിള്‍ ടെന്നിസ് മത്സരത്തില്‍ സ്വര്‍ണം നേടിയ മൈക്കിള്‍ മത്തായി, ടേബിള്‍ ടെന്നിസ് കേഡറ്റ് ഗേള്‍സ് സംസ്ഥാന ഒന്നാം സീഡ് റീവ അന്ന മൈക്കിള്‍, വിദ്യാഭ്യാസ രംഗത്തു നേട്ടങ്ങള്‍ നേടിയ സാനു സുരേഷ് ജോസഫ്, ജെയ്ക്ക് സണ്ണി, കാത്തി സേവ്യര്‍, ജിതിന്‍ സെബാസ്റ്റ്യന്‍, റോസാന്‍ മാത്യു, എലിസബത്ത് ജോസഫ്്, ജിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവരെയാണ് അനുമോദിച്ചത്.

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനായ റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ ഈശോ സഭയില്‍ ചേര്‍ന്നതിന്റെ അറുപതാം വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു. ബൈബിള്‍ ക്വിസ് എം.ടി.ജോസഫ് നടത്തി.

ചെക്കിടിക്കാട് നന്നാട്ടുമാലില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അധ്യക്ഷത വഹിച്ചു. പി.സി.മാത്യു മുഖ്യാതിഥിയായിരുന്നു. കോ-ഓര്‍ഡിനേറ്റര്‍ സിബി കാട്ടാമ്പള്ളി, ജയിംസ് ജോസഫ്, സിസില്‍ മാത്യു, ജോസഫ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഫോട്ടോ

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗത്തിന്റെ എട്ടാമതു വാര്‍ഷിക സംഗമത്തില്‍ 'ദൃഢമായ കുടുംബ ബന്ധത്തിന്' എന്ന വിഷയത്തില്‍ തിരുഹൃദയ സഭ കൗണ്‍സിലര്‍ സിസ്റ്റര്‍ കാതറിന്‍ നെടുമ്പുറം മുഖ്യപ്രഭാഷണം നടത്തുന്നു. മുഖ്യാതിഥി പി.സി.മാത്യു സമീപം.