Breaking News

Trending right now:
Description
 
Dec 30, 2014

സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

image മലയാള ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം (45) അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്‌ അന്ത്യം. ജയരാജിന്റെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. 2006-ല്‍ പുറത്തിറങ്ങിയ ഏകാന്തം ആണ്‌ ആദ്യചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏകാന്തത്തിലൂടെ ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി പുരസ്‌കാരവും ഈ ചിത്രത്തിന്‌ കിട്ടി. മധ്യവേനല്‍, ഓര്‍മമാത്രം, വെള്ളിവെളിച്ചത്തില്‍ എന്നീ സിനിമകളും സംവിധാനം ചെയ്‌തു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ ഇന്ത്യയില്‍നിന്നുള്ള സിനിമകളിലൊന്നായി മധ്യവേനല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈചിത്രത്തിന്‌ പത്മരാജന്‍ പുരസ്‌കാരം ലഭിച്ചു. പയ്യന്നൂര്‍ കൈതപ്രത്ത്‌ കെ.പി.കുഞ്ഞിരാമ പൊതുവാളിന്റെയും വി.കെ.നാരായണിയുടെയും മകനാണ്‌. രാഖിയാണ്‌ ഭാര്യ. ഒരു മകനുണ്ട്‌.