Breaking News

Trending right now:
Description
 
Sep 20, 2012

സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കുന്ന ബില്‍ തള്ളി

image സിഡ്‌നി: സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കുന്ന ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ്‌ തള്ളി. 42ന്‌ എതിരെ 98 വോട്ടുകളോടെയാണ്‌ പാര്‍ലമെന്റ്‌ ബില്‍ നിരാകരിച്ചത്‌. അധികാരത്തിലുള്ള ലേബര്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ മനസാക്ഷി വോട്ട്‌ അനുവദിച്ചു. പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്‌ ബില്ലിനെ എതിര്‍ത്താണ്‌ വോട്ടു ചെയ്‌തത്‌. പ്രതിപക്ഷ യഥാസ്ഥിതിക കക്ഷി ബില്ലിനെ പൂര്‍ണമായി എതിര്‍ത്തു. ബില്‍ തള്ളിയെങ്കിലും 42 പേര്‍ അനുകൂലിച്ചതു വലിയ സംഭവമാണെന്നു ലേബര്‍ പാര്‍ട്ടി എംപിയും ബില്ലിന്റെ ശക്തനായ വ്യക്താവുമായ അന്തോണി അല്‍ബാനിസ്‌ അഭിപ്രായപ്പെട്ടു. ബില്ലിനെതിരെ ചൂടേറിയ ചര്‍ച്ചകളാണ്‌ പാര്‍ലമെന്റില്‍ നടന്നത്‌.അതിരുകവിഞ്ഞ ചില പരാമര്‍ശങ്ങളുടെ പേരില്‍ ലിബറല്‍ പാര്‍ട്ടിയിലെ കോറി ബെര്‍ണാര്‍ഡിക്കു രാജിവയ്‌ക്കേണ്ടിയും വന്നു.