Breaking News

Trending right now:
Description
 
Dec 28, 2014

എക്‌സോഡസിന്റെ പ്രദര്‍ശനത്തിന്‌ ഈജിപ്‌തില്‍ നിരോധനം

image ഹോളിവുഡ്‌ ചിത്രം എക്‌സോഡസിന്റെ പ്രദര്‍ശനത്തിന്‌ ഈജിപ്‌തില്‍ നിരോധനം ഏര്‍പ്പെടുത്തി. മതവികാരം മുറിപ്പെടുത്തിയെന്നതാണ്‌ നിരോധനത്തിനു പിന്നില്‍. ട്വന്റി- ഫസ്റ്റ്‌ സെഞ്ചുറി ഫോക്‌സ്‌ 870 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ചിത്രം ഇന്ത്യയിലടക്കം ഈ മാസം റിലീസ്‌ ചെയ്‌തിരുന്നു. റിലീസ്‌ ചെയ്‌തു രണ്ടാഴ്‌ച കൊണ്ട്‌ 662 കോടി രൂപയാണ്‌ ചിത്രം വാരിക്കൂട്ടിയത്‌. ബൈബിളില്‍ നിന്നുള്ള സംഭവങ്ങളാണ്‌ സിനിമയുടെ ഇതിവൃത്തം. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. പ്രധാന താരങ്ങളായി വെള്ളക്കാരെ മാത്രം തിരഞ്ഞെടുത്തത്‌ ചരിത്രത്തോടുള്ള അവഗണനയാണെന്നു ചില കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. നേരത്തെ വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോംഗ്‌ ഉന്നിനെ വധിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രം - ദ ഇന്റര്‍വ്യു റിലീസ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ടു വന്‍ വിവാദമുയര്‍ന്നിരുന്നു. ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലും എക്‌സോഡസ്‌ നിരോധിച്ചിട്ടുണ്ട്‌.