Breaking News

Trending right now:
Description
 
Dec 27, 2014

വിശിഷ്ടാതിഥികളില്ലാതെ അനൂപ് ഷേമയ്ക്കു മിന്നുചാര്‍ത്തി

image
 
 ഫളാഷ് ലൈറ്റുകളുടെ താരജാഡകളില്ലാതെ മറ്റൊരു താരവിവാഹം കൂടി. സിനിമ താരം അനൂപ് മേനോന്‍ ഷേമയെ ജീവിതസഖിയാക്കിയാക്കിയത് അടുത്ത ബന്ധുക്കളെ മാത്രം സാക്ഷിയാക്കി. കൊല്ലം പത്തനാപുരം സ്വദേശിയായ പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ. അഞ്ചു വര്‍ഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാകുന്നത്. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍  പി ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്.  ഷേമയുടെ രണ്ടാം വിവാഹമാണിത്.

സിനിമ മേഖലയില്‍ നിന്നു ദിലീപു മാത്രമാണ് ചടങ്ങിനു സാക്ഷിയാകുവാന്‍ എത്തിയത്.  കൊച്ചിയിലെ അനൂപിന്റെ പ്രസ്റ്റീജ് ഫഌറ്റില്‍ വച്ചു രാവിലെ 7.30നായിരുന്നു ചടങ്ങ്. ഇന്ന് ഉച്ചയ്ക്കും വൈകിട്ടുമായി സിനിമ മേഖലയില്‍ നിന്നുള്ളവര്‍ക്കായി വിവാഹസല്‍ക്കാര ചടങ്ങ് പ്രത്യേകം നടത്തും.