Breaking News

Trending right now:
Description
 
Dec 27, 2014

നന്നാട്ടുമാലില്‍ കുടുംബസംഗമവും അറുപതാം വാര്‍ഷികാഘോഷവും

image ആലപ്പുഴ: കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗത്തിന്റെ എട്ടാമതു വാര്‍ഷിക കുടുംബ സംഗമവും റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ ഈശോ സഭയില്‍ ചേര്‍ന്നതിന്റെ അറുപതാം വാര്‍ഷികാഘോഷവും 2014 ഡിസംബര്‍ 27 ശനിയാഴ്ച സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, സെക്രട്ടറി മാത്യു സഖറിയാസ് എന്നിവര്‍ അറിയിച്ചു.

പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ പൂര്‍വികരെ അനുസ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുര്‍ബാന രാവിലെ 9.30-ന്. ചെക്കിടിക്കാട് നന്നാട്ടുമാലില്‍ ജോസഫ് തോമസിന്റെ (കുഞ്ഞുമോന്‍) വസതിയില്‍ സമ്മേളനവും മികച്ച നേട്ടം കൈവരിച്ച കുടുംബാംഗങ്ങള്‍ക്ക് അനുമോദനവും രാവിലെ 10.30-ന്. പ്രഭാഷണം സിസ്റ്റര്‍ കാതറീന്‍ നെടുമ്പുറം. വിഷയം: ദൃഢമായ കുടുംബ ബന്ധത്തിനു വേണ്ടത്. രാവിലെ 11.30-ന്. കലാപരിപാടികള്‍, ബൈബിള്‍ ക്വിസ്, ആശംസകള്‍, ഭാവിപരിപാടികളെക്കുറിച്ചുള്ള ചര്‍ച്ച, വാര്‍ഷിക തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30 മുതല്‍.