Breaking News

Trending right now:
Description
 
Dec 26, 2014

തിലോത്തമ പ്രദര്‍ശനത്തിനൊരുങ്ങുന്നു

image എന്ന നവാഗത സംവിധായിക പ്രീതി പണിക്കര്‍ തിരക്കഥ രചിച്ചു സംവിധാനംചെയ്യുന്ന ചിത്രം തിലോത്തമ പ്രദര്‍ശനത്തിനൊരുങ്ങുന്നു. രചനാ നാരായണന്‍കുട്ടിയാണ്‌ കേന്ദ്ര കഥാപാത്രമായ റോസിയെ അവതരിപ്പിക്കുന്നത്‌. നഗരത്തിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിലെ ഗായികയും നര്‍ത്തകിയുമാണു റോസി. ഒരപ്‌സര സുന്ദരിയാണവള്‍. റോസിയുടെ ജീവിതത്തിനു വലിയ വഴിത്തിരിവുണ്ടാക്കുന്ന ഒരു സംഭവമായിരുന്നു ഇവിടെ നടന്ന കൊലപാതകം നേരില്‍കാണാനിടയായത്‌. തങ്ങള്‍ നടത്തിയ കൊലപാതകം റോസി കണ്ടുവെന്നത്‌ കൊലയാളികളുടെ ഉറക്കം കെടുത്തിയതോടൊപ്പം റോസിയുടെ ജീവനു ഭീഷണി ഉയരുകയും ചെയ്‌തു. ഇതോടെ റോസി നഗരത്തില്‍നിന്നു രക്ഷപ്പെടുന്നു. പല സ്ഥലങ്ങളിലായി ഒളിവില്‍ താമസിക്കേണ്‌ിവരുന്നതിനിടയില്‍ റോസി നേരിടുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. സിദ്ധിഖ്‌, മനോജ്‌ കെ.ജയന്‍, സുനില്‍ സുഗത, ഇടവേള ബാബു, കലിംഗ ശശി, ദിനേശ്‌ നായര്‍, പാഷാണം ഷാജി, സോനാ നായര്‍, തെസ്‌നിഖാന്‍, ജീജ സുരേന്ദ്രന്‍, വീണാ നായര്‍, സുരഭി, ലീലാ പണിക്കര്‍, കോട്ടയം പ്രദീപ്‌, സേതുലക്ഷ്‌മി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്‌. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.