Breaking News

Trending right now:
Description
 
Dec 02, 2012

ഡോ. അനില്‍ ജോസ്‌ തോമസ്‌ കൂട്ടോ ഡല്‍ഹി ആര്‍ച്ച്‌ബിഷപ്പ്‌

image ഡല്‍ഹി ആര്‍ച്ച്‌ബിഷപ്പായി ഡോ. അനില്‍ ജോസ്‌ തോമസ്‌ കൂട്ടോയെ നിയമിച്ചു. ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്‌ ഡോ. വിന്‍സന്റ്‌ എം. കൊണ്‍സസാവോയുടെ വിരമിക്കല്‍ അംഗീകരിച്ചുകൊണ്ട്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയാണ്‌ ബിഷപ്‌ ഡോ. അനില്‍ ജോസ്‌ കൂട്ടോയെ നിയമിച്ചത്‌. ഗോവ സ്വദേശിയാണ്‌ പുതിയ മെത്രാപ്പോലീത്തയായി നിയമിതനായിരിക്കുന്ന അമ്പത്തെട്ടുകാരനായ ഡോ. അനില്‍ ജോസ്‌ കൂട്ടോ. ഡല്‍ഹി അതിരൂപതയുടെ കീഴിലുള്ള ജലന്ധര്‍ രൂപതയുടെ ബിഷപ്പായി സേവനം ചെയ്യുകയായിരുന്നു ഇദ്ദേഹം. ജലന്ധര്‍ രൂപതാധ്യക്ഷനാകുന്നതിനു മുമ്പ്‌ ബിഷപ്‌ ഡോ. അനില്‍ ജോസ്‌ കൂട്ടോ ഡല്‍ഹി അതിരൂപതാ സഹായമെത്രാനായിരുന്നു. അടുത്തവര്‍ഷം ജനുവരി 20 ന്‌ ആര്‍ച്ച്‌ ബിഷപ്പായി അഭിഷേകം ചെയ്യപ്പെടുന്നതോടെ പുതിയ ചുമതല ഡോ. അനില്‍ ജോസ്‌ തോമസ്‌ കൂട്ടോ ഏറ്റെടുക്കും. ഡല്‍ഹിഅതിരൂപത യിലെ വിദ്യാജ്യോതി കോളജില്‍ തിയോളജി പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1981 -ലാണ്‌ വൈദികപട്ടം സ്വീകരിച്ചത്‌. പിന്നീട്‌ എക്യുമെനിക്കല്‍ തിയോളജി വിഷയമാക്കി റോമില്‍ ഗവേഷണവും നടത്തി. നിയമന ഉത്തരവ്‌ അറിയിക്കാനായി അതിരൂപതാ ആസ്ഥാനത്ത്‌ നടന്ന ചടങ്ങില്‍ ഡല്‍ഹി സഹായ മെത്രാന്‍ ബിഷപ്‌ ഡോ. ഫ്രാങ്കോ മുളയ്‌ക്കല്‍, വികാരി ജനറാള്‍ ഫാ. വിക്ടര്‍ ഡിസൂസ തുടങ്ങിയവര്‍ പങ്കെടുത്തു.